ഒളിമ്പിക് ജില്ലാ ചാമ്പ്യന്മാരായ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് ഇന്ന് സ്വീകരണം.
മൊഗ്രാൽ(www.truenewsmalayalam.com) : കാസർഗോഡ് ജില്ലാ പ്രഥമ ഒളിമ്പിക് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മുത്തമിട്ട മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിൻറെ ചുണക്കുട്ടികൾക്ക് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് കോവിഡ് നിയന്ത്രണങ്ങളും, മാനദണ്ഡങ്ങളും പാലിച്ച് ഇന്ന് രാത്രി മൊഗ്രാലിൽ സ്വീകരണം നൽകും.
രാത്രി 8 മണിക്ക് മൊഗ്രാൽ ദേശീയവേദി ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് ദേശീയ വേദി ഭാരവാഹികൾ അറിയിച്ചു. തുടർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയവേദി എക്സിക്യൂട്ടീവ് യോഗവും ചേരും.
Post a Comment