അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ശിഫാഹുറഹ്‍മ മൂന്ന് പേർക്ക് ചികിത്സ ധനസഹായം അനുവദിച്ചു.
കാൻസർ രോഗികളായ മഞ്ചേശ്വരം പഞ്ചായത്തിൽപ്പെട്ട മച്ചംപാടിയിലെ ഒരു രോഗിക്കും എൻമകജെ പഞ്ചായത്തില്‍പ്പെട്ട മലങ്കരയിലെ ഒരാൾക്കും വോർക്കാടി പഞ്ചായത്തിൽപ്പെട്ട ആനക്കല്ലിലെ കിഡ്നി രോഗിയായ ഒരാൾക്കുമാണ് സഹായ ധനം അനുവദിച്ചത് , മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതി മാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്.
കാന്‍സര്‍ കിഡ്നി സംബന്ധമായ രോഗം മൂലം പ്രയാസപ്പെടുന്നവര്‍ക്കാണ് ശിഫാഹു റഹ്‌മ പദ്ധതിയിലൂടെ പത്തായിരം രൂപ വീതം അനൂകൂല്യം ലഭിക്കുക. ജനുവരി മാസത്തിൽ മൊത്തം മുപ്പതിനായിരം രൂപ അനുവദിച്ചു , ഓരോ രോഗികൾക്കുള്ള പത്തായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്ന് തുക വാര്‍ഡ് കമ്മിറ്റികള്‍ രോഗികള്‍ക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും.
രോഗികള്‍ക്കുള്ള ധന സഹായം ശിഫാഹ് റഹ്‌മ കൺവീനർ അബ്ദുൽ റഹിമാൻ കമ്പള ബായാർ മഞ്ചേശ്വരം മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ് അസീസ് കന്തലിനു കൈമാറി.
ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് ചേർന്ന ശിഫാഹു റഹ്‌മ , മണ്ഡലം ഭാരവാഹി യോഗത്തില്‍ അഷ്‌റഫ് ബസറ പ്രാര്‍ത്ഥന നടത്തി, അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം. സി സി പ്രസിഡന്റ് ഉമ്പു ഹാജി പെര്‍ള അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ല കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് പെര്‍മുദെ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുജീബ് മൊഗ്രാല്‍, മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കന്തല്‍ , കെയർ കോഡിനേറ്റർ ലത്തീഫ് ഈറോഡി, ശിഫാഹ് റഹ്‌മ കൺവീനർ അബ്ദുൽ റഹ്‌മാൻ കമ്പള , കോഡിനേറ്റര്‍മാരായ ശരീഫ് ഉറുമി ഹമീദ് മാസ്സിമ്മാര്‍ ,അഷ്‌റഫലി ബസ്‌റ, തുടങ്ങിയവര്‍ സംബന്ധിച്ചു.
ശിഫാഹ് റഹ്‌മ പദ്ധതിയുടെ സുഖകരമായ മുന്നോട്ടുള്ള പ്രവർത്തനത്തിന് പുതിയ ഭരണഘടനക്കു രൂപം നൽകി . ഭരണഘടനയുടെ കോപ്പി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പഞ്ചായത്ത് കമ്മിറ്റികൾക്കു കൈമാറും .
മണ്ഡലം ജനറല്‍ സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.
Post a Comment