JHL

JHL

നിർമാണ സാമഗ്രികൾ അനധികൃതമായി കർണാടകയിലേക്ക് കടത്തുന്നതായി പരാതി.

കാസർകോട്(www.truenewsmalayalam.com) :  നിർമാണ സാമഗ്രികൾ അനധികൃതമായി കർണാടകയിലേക്ക് കടത്തുന്നതായി പരാതി.

 കോവിഡ് വ്യാപനവും തുടർന്നുള്ള അടച്ചിടലും കാരണം സ്തംഭിച്ച കർണാടകയിലെ നിർമാണ പ്രവർത്തനങ്ങൾക്കായാണ് അസംസ്കൃത വസ്തുക്കൾ കടത്തുന്നതെന്നാണ് പരാതി.

പ്രധാനമായും ചെങ്കല്ലും മണലുമാണ് അതിർത്തിപ്രദേശമായ പെർള, ബെള്ളൂർ, ഗ്വാളിമുഖ, വാണിനഗർ തുടങ്ങിയ ഇടങ്ങളിൽനിന്ന് കടത്തുന്നത്. കർണാടകയിലെ കുടിയേറ്റ മേഖലയായ പൂത്തൂർ, വിട്‌ള, കക്കിഞ്ച എന്നിവിടങ്ങളിലേക്ക് വനത്തിലൂടെയും മറ്റുമുള്ള ഊടുവഴികളിലൂടെ ലോറികൾ ഉപയോഗിച്ചാണ് കടത്തുസംഘം പ്രവർത്തിക്കുന്നത്. പോലീസിന്റെയും വനംവകുപ്പിന്റെയും പരിശോധനകളെ മറികടക്കുന്നതിന്‌ നിരീക്ഷണ സംഘങ്ങളുടെ സഹായത്തോടെയാണ് കടത്ത് സംഘം പ്രവർത്തിക്കുന്നത്.

വ്യാജ സർട്ടിഫിക്കറ്റുകളും സീലുകളും ഉപയോഗിച്ച് അധികൃതരെ കബളിപ്പിച്ചും ജിയോളജി വകുപ്പ് നൽകുന്ന അനുമതിപത്രത്തിൽ തീയതി രേഖപ്പെടുത്താതെ പരിശോധനയിൽ പിടികൂടുന്ന സമയത്ത് തീയതി രേഖപ്പെടുത്തി നൽകിയും അധികൃതരെ കബളിപ്പിച്ച് കടത്ത്‌ നടത്തുന്നുണ്ട്.

ജില്ലയിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടി വില ലഭിക്കുമെന്നതാണ് ഇത്തരം കടത്ത് വ്യാപകമാവാൻ കാരണം. ജില്ലയിലെ ചെങ്കല്ലിന് കർണാടകയിലെ കല്ലിനേക്കാൾ ഗുണവും ഉറപ്പുമുള്ളതും ഈ കല്ലുകൾക്ക് ആവശ്യക്കാരേറാൻ കാരണമാവുന്നു.





No comments