JHL

JHL

ബാഡൂർ റഹ്‌മാനിയ ജുമാ മസ്ജിദ് കമ്മിറ്റിക്ക് പുതിയ നേതൃത്വം.

ബാഡൂർ(www.truenewsmalayalam.com) : കമ്മിറ്റിയുടെ 2022-23 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. 28-1-2022 വെള്ളിയാഴ്ച ബാഡൂര്‍ മദ്രസഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

 പ്രസിഡണ്ടായി സി.എച്ച് അബൂബക്കര്‍, ജനറല്‍ സെക്രട്ടറിയായി ബി.എം.സുബൈര്‍, ഫിനാന്‍സ് സെക്രട്ടറിയായി സി.എച്ച് യൂസുഫ് എന്നിവരെ തെരഞ്ഞെടുത്തു.

 വൈസ് പ്രസിഡണ്ടായി ഒ.എ അലി, ജോയിന്റ് സെക്രട്ടറി സി.ടി അബ്ബാസ് എന്നിവരെയും തെരഞ്ഞെടുത്തു.

യൂസുഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി.എച്ച് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ സഖാഫി അല്‍ കാമിലി പ്രാര്‍ത്ഥന നടത്തി. ബി.എം ഹമീദ് സ്വാഗതവും സുബൈര്‍ ബി.എം നന്ദിയും പറഞ്ഞു.





No comments