JHL

JHL

ഇഖ്‌വാൻസിനെ ഇനി ഇവർ നയിക്കും.

കുമ്പള(www.truenewsmalayalam.com) :ആരിക്കാടി ഇഖ്‌വാൻസ്‌  ആർട്സ് & സ്പോർട്സ് ക്ലബ് 2022-2023 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു .

അലി തെല്ലത്ത് വളപ്പിനെ പ്രസിഡണ്ടായും, ജനറൽ സെക്രട്ടറിയായി ബി എ സലീമിനേയും,  ട്രഷററായി ഇ എ ശമീറിനേയും തിരഞ്ഞെടുത്തു.

 മൻസൂർ സ്രാങ് (വൈ
സ് പ്രഡിഡന്റ് )യുസുഫ് ഈച്ചു (ജോയിൻ സെക്രട്ടറി)എന്നിവരാണ് മറ്റു ഭാരവാഹികൾ. 

ഭാരവാഹികൾക്ക് പുറമെ 22 അംഗ വർക്കിങ് കമ്മിറ്റിയെ കൂടി തെരെഞ്ഞെടുത്തു 

നിലവിലെ 4 ഉപദേശക സമിതി അംഗങ്ങളിലേക് പുതുതായി മൂസ നമ്പിടിയെ കൂടി ഉൾപ്പെടുത്തി .

ഉപദേശക സമിതി  അംഗങ്ങളായ അബ്ബാസ് കർള ,മജീദ് കല്പന ,ഹമീദ് സഖാവ് എന്നിവരുടെ സാനിധ്യത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്.




No comments