JHL

JHL

ട്രാൻസ്ഫോർമർ സ്ഥാപിച്ചതിന്റെ ഫീസ് അടച്ചില്ല: വൈദ്യുതി കണക്ഷൻ വിച്ഛേദിക്കും, മൊഗ്രാൽ സ്കൂളിന് കെഎസ്ഇബിയുടെ നോട്ടീസ്.

മൊഗ്രാൽ(www.truenewsmalayalam.com) : കഴിഞ്ഞവർഷം മദ്ധ്യ ത്തിൽ മൊഗ്രാൽ  ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്  സമീപം സ്ഥാപിച്ച പുതിയ  ട്രാൻസ്ഫോർമറിന്റെ  ഫീസ് ഇനത്തിൽ

3,11.527 രൂപ കെഎസ്ഇബിക്ക് അടക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ  സ്കൂളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന്  കാണിച്ച് കുമ്പള കെഎസ്ഇബി ഓഫീസിൽ നിന്ന് മൊഗ്രാൽ ജിവിഎച് എസ്എസ്  ഹെഡ്മാസ്റ്റർക്ക് നോട്ടീസ്

2021 ഓഗസ്റ്റ് മാസത്തിലാണ് മൊഗ്രാൽ സ്കൂളിന് പുതുതായി പണിത കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ കെഎസ്ഇബിയോട്  ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ കെട്ടിടത്തിന് കണക്ഷൻ നൽകണമെങ്കിൽ പുതുതായി ട്രാൻസ്ഫോർ മർ സ്ഥാപിക്കണമെന്ന് കെഎസ്ഇബി നിർദേശിച്ചതിനെ തുടർന്നാണ് ട്രാൻസ്ഫോമർ സ്ഥാപിക്കേണ്ടി വന്നത്. കൊവിഡ് രോഗികളെ താമസിപ്പിക്കാൻ ജില്ലാഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ വർഷം ഈ കാലയളവിൽ മൊഗ്രാൽ സ്കൂളിൽ ഡൊമിസിൽകെയർ പദ്ധതിക്കായി കെട്ടിടം തുറന്നു കൊടുത്തിരുന്നു. നൂറുകണക്കിന് രോഗികൾ ഇവിടെ താമസിച്ചിരുന്നതുമാണ്. ഈ പദ്ധതിക്ക് വേണ്ടിയാണ് തിടുക്കത്തിൽ  ട്രാൻസ്ഫോർമർ സ്ഥാപിച്ചതും. 

 ഈ മാസം 29 ആം തീയതിക്ക് മുമ്പ് തുക അടച്ചിരിക്കണമെന്നും  അല്ലാത്തപക്ഷം വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമാണ് കെഎസ്ഇബിയുടെ നോട്ടീസിൽ പറയുന്നത്. ജില്ലാ പഞ്ചായത്തിനാണ് സ്കൂളിൻറെ ചുമതല. 

 സ്കൂളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനത്തിനെതിരെ നാട്ടുകാരും, പിടിഎയും, സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ബന്ധപ്പെട്ടവർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് സ്കൂൾ അധികൃതർ.





No comments