JHL

JHL

ഫയാസ് ചികിത്സാ സഹായ നിധിയിലേക്ക് കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി സ്വരൂപിച്ച തുക കൈമാറി

കുമ്പള(www.truenewsmalayalam.com) : രണ്ട് വൃക്കകളും തകരാറിലായ കൊടിയമ്മയിലെ ഫയാസിൻ്റെ വൃക്ക മാറ്റിവെക്കൽ ചികിത്സ സഹായ നിധിയിലേക്ക് കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ ചെക്ക് എ.കെ.എം അഷ്റഫ് എം.എൽ.എ ഫയാസ് ചികിത്സാ സഹായ സമിതി കൺവീനർ മുസ്തഫയ്ക്ക് കൈമാറി.
ചടങ്ങിൽ അബ്ബാസ് അലി.കെ അധ്യക്ഷനായി.അഷ്റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു. യു.കെ. സൈഫുള്ള തങ്ങൾ, മുസ് ലിം ലീഗ് വാർഡ് ജന: സെക്രട്ടറി അബ്ബാസ് കൊടിയമ്മ, ഗ്ലോബൽ കെ.എം.സി.സി ട്രഷറർ മുഹമ്മദ് കാദർ, ബി.കെ. അബ്ദുല്ല ഹാജി,മൂസ ഹാജി കോഹിനൂർ, അബൂബക്കർ ബി.പി, മൊയ്തീൻ എം.എം.കെ, അബ്ദുൽ കാദർ പൂണ്ടിക്കട്ട, ഐ.മുഹമ്മദ് റഫീഖ്, അബ്ദുൽ റഹിമാൻ ബി.പി,നിസാം ചോനമ്പാടി, അബ്ബാസ് പൂക്കട്ട, അബ്ദുൽ റഹിമാൻ സേട്ടു,നൗഫൽ കൊടിയമ്മ,സിദ്ധീഖ് ചെങ്കിനടുക്കം, റഷീദ് പി.എം, സലാം പെർവത്തടുക്കം, അബൂബക്കർ പുതിയപുര, മുഹമ്മദ് താഴെ, മജീദ് താഴെ തുടങ്ങിയവർ സംസാരിച്ചു.




No comments