JHL

JHL

ജില്ലയിൽ കഞ്ചാവ് കടത്ത് സജീവം; 3 പേർ പിടിയിൽ.

ബോവിക്കാനം/മഞ്ചേശ്വരം(www.truenewsmalayalam.com) : വ്യത്യസ്ത സംഭവങ്ങളിലായി 2 കാറുകളിൽ കടത്തിയ 16.6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ. മടക്കര കാടങ്കോട് സമീറ മൻസിലിലെ അഹമ്മദ് കബീർ ‍(ലാലാ കബീർ-37), അജാനൂർ പാലായി ക്വാർടേഴ്സിലെ അബ്ദുൽ റഹ്മാൻ സഫ്‍വാന് ‍(22) എന്നിവരെ മുളിയാർ പാലത്തിനു സമീപത്തു വച്ചും, കുഞ്ചത്തൂർ പർവീൺ മൻസിലിലെ യാസിൻ ഇമ്രാജി (കേഡി ഇമ്രാൻ-33) നെ കുഞ്ചത്തൂരിൽ വച്ചുമാണ്, ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്ക്വാഡും നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.എ.മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പിടികൂടിയത്.

മഹാരാഷ്ട്ര റജിസ്ട്രേഷൻ കാറിൽ ബെംഗളൂരുവിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് മുളിയാർ പാലത്തിനു സമീപത്തു വച്ച് ലാലാ കബീറിനെയും സഫ്‌വാനെയും ഇന്നലെ പുലർച്ചെ  6 ന് പൊലീസ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലത്തിന്റെ കൈവരിയിൽ ഇടിച്ച കാർ നിർത്തി ഓടിക്കളഞ്ഞ ഇരുവരെയും ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി 10 നാണ് കേഡി ഇമ്രാനെ 4 കിലോ കഞ്ചാവുമായി പിടികൂടിയത്.





No comments