JHL

JHL

ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപകര്‍ രണ്ടാംഘട്ടസമരമാരംഭിച്ചു.

കാസര്‍കോട്‌(www.truenewsmalayalam.com) : പിഡിപി കാസര്‍കോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപകര്‍ രണ്ടാംഘട്ടസമരമാരംഭിച്ചു.

 നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കുക, നഷ്ടപരിഹാരം നല്‍കുക, മുഴുവന്‍ ഡയറക്‌ടര്‍മാരെയും അറസ്റ്റ്‌ ചെയ്യുക, കേസ്‌ സിബിഐ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം. 

പടന്നയില്‍ നിക്ഷേപകരുടെ വീട്ടുമുറ്റത്ത്‌ സമരജ്വാല ഉയര്‍ത്തിക്കൊണ്ട്‌ പിഡിപി സെക്രട്ടറിയേറ്റ്‌ മെമ്പര്‍ മൊയ്‌തു ഉദ്‌ഘാടനം ചെയ്‌തു. അജിത്‌ കുമാര്‍,സുബൈര്‍ പടുപ്പ്‌, ഹാഷിം, അസീസ്‌ ഹാജി, ഷബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





No comments