JHL

JHL

വീട് കുത്തിത്തുറന്ന് കവർച്ച; വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറുൾപ്പടെ നിരവധി വസ്തുക്കൾകവർന്നു.

കൈക്കമ്പ(www.truenewsmalayalam.com) : ബേക്കൂർ സോങ്കാലിൽ  വീട് കുത്തിത്തുറന്ന് കവർച്ച, നിരവധി വസ്തുക്കൾ കവർന്നു.

സോങ്കാലിലെ ജി.എം.അബ്ദുള്ളയുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം, സ്വർണ്ണാഭരണങ്ങൾ, സി.സി.ടി.വി.യുടെ മോണിറ്റർ, മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ, ഒരു വാച്ച് എന്നിവയാണ് മോഷണം പോയത്.

മൂന്ന് മാസമായി വീട്ടുകാർ വിദേശത്താണ്.. ഇദേഹത്തിൻ്റെ ബന്ധുവായ സോങ്കാലിലെ സിദിഖിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

 മുറ്റത്ത് പതിവായി കാണുമായിരുന്ന കാർ ശനിയാഴ്ച രാവിലെ ഇല്ലാത്തതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് കവർച്ച ചെയ്യപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.

പിന്നീട് സിദിഖിനെ കാര്യം അറിയിച്ചു. ഇദ്ദേഹം എത്തിയതിനു ശേഷം കവർച്ച നടന്നതായി സ്ഥിരീകരിച്ചു..തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.

കാസർകോട് നിന്ന് വിരലടയാള വിദഗ്ദരും, ഡോഗ്‌സ് ക്വാഡും കവർച്ച നടന്ന വീടും പരിസരവും പരിശോധിച്ചു. ഏതാനും വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ്, എസ്.ഐ.രാജീവ് കുമാർ, വി.കെ.അനീഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.





No comments