JHL

JHL

ഗോവക്ക് സമീപം അങ്കോലയില്‍ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഉപ്പള സ്വദേശി നിര്യാതനായി.

ഉപ്പള(www.truenewsmalayalam.com) : ഗോവക്ക് സമീപം അങ്കോലയില്‍ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഉപ്പള പത്വാടി സ്വദേശി നിര്യാതനായി.

പത്വാടി മൊഗറിലെ ഷരീഫ് (30) ആണ് മരിച്ചത്. ഉപ്പളയില്‍ ചെറിയതോതില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി വില്‍ക്കുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്.

ചൊവ്വാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെ ഗോവയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ഗോവക്ക് സമീപം അങ്കോലയില്‍ വെച്ച് ലോറിയുടെ പിറകിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്.

 മഞ്ചേശ്വരം പാവൂര്‍ സ്വദേശി അന്‍സാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഒരാള്‍ ചികിത്സയിലാണ്. അപകടത്തിന് ശേഷം ഷരീഫിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പിതാവ്:-മുഹമ്മദ്, മാതാവ്:- നഫീസ.

ഭാര്യ: സിയാന. മക്കള്‍: റിദ. മുഹമ്മദ് റിസാന.





No comments