JHL

JHL

പുത്തിഗെ കൃഷി ഭവന് മുന്നിൽ മുന്നിൽ കിസാൻ രക്ഷാസേന ധർണ നടത്തി.

പുത്തിഗെ(www.truenewsmalayalam.com) : പച്ചക്കറി കൃഷി പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗ്രോ ബാഗ്‌ വിതരണ പദ്ധതിയില്‍ പുത്തിഗെ കൃഷി ഭവന്‍ വീണ്ടും കൃത്രിമം നടത്തുന്നെന്നു കിസാന്‍ രക്ഷാസേന.

 ഇതില്‍ പ്രതിഷേധിച്ച്‌ കിസാന്‍ രക്ഷാസേന ഇന്നലെ പഞ്ചായത്ത്‌ കൃഷി ഭവനു മുന്നില്‍ ധര്‍ണ്ണ നടത്തി.കര്‍ഷകരില്‍ നിന്നു 500 രൂപയും സര്‍ക്കാര്‍ 1500 രൂപ സബ്‌സിഡിയുമുള്‍പ്പെടെ 2000 രൂപക്കു പുത്തിഗെയില്‍ വിതരണം ചെയ്യുന്നതു നിലവാരമില്ലാത്ത ഗ്രോബാഗും അതില്‍ മാനദണ്ഡം പാലിക്കാതെ നിറച്ച മണ്ണുമാണെന്നു സേനാ ചെയര്‍മാന്‍ ഷുക്കൂര്‍ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌ത്‌കൊണ്ട്‌ പറഞ്ഞു.

 ഗ്രോബാഗ്‌ പരിശോധിച്ചു ഗുണനിലവാരം ഉറപ്പു വരുത്താതെ അതു വിതരണം ചെയ്യാന്‍ അനുവദിക്കരുതെന്നു സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഷാജി, നൗഷാദ്‌, അഷറഫ്‌, ഹമീദ്‌ സി എച്ച്‌, മഹമൂദ്‌, അന്‍വര്‍, ഖാദര്‍ പ്രസംഗിച്ചു.





No comments