JHL

JHL

അബു ദാബി മഞ്ചേശ്വരം മണ്ഢലം കെ എം സി സി ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

അബു ദാബി(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലം കെ എം സി സി അബു ദാബി എൽ എൽ എച്ച് ഹോസ്പിറ്റലുമായി സഹകരിച്ചു ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേര് അവസരം ഉപയോഗപ്പെടുത്തി .

അബു ദാബി എൽ എൽ ച്ച് ഹോസ്പിറ്റൽ വെച്ച നടന്ന ചടങ്ങിൽ  മഞ്ചേശ്വരം മണ്ഡലം കെ എം സി സി കെയർ മെമ്പർമാർക്കുള്ള ജീവൻ രക്ഷ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു . ഹോസ്പിറ്റലിൽ സന്ദർശിക്കുന്ന കെയർ മെമ്പർമാരായ രോഗികൾക്ക്  പ്രത്യേക ആനുകൂല്യം പ്രിവിലേജ് കാർഡ് വഴി ലഭിക്കും  .

 അബു ദാബി എൽ എൽ ച്ച്‌ ഹോസ്പിറ്റൽ റിലേഷൻഷിപ് മാനേജർ അബ്ദുൽ  സലിം മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് ഉമ്പു ഹാജി പെർളക്ക് നൽകി ജീവൻ രക്ഷ പ്രിവില്ലേജ് കാർഡിന്റെ ഉത്ഘാടന കർമ്മം  നിർവഹിച്ചു 

ചടങ്ങിൽ കാസറഗോഡ് ജില്ലാ കെ എം സി സി കെയർ കോഡിനേറ്റർ മുജീബ് മൊഗ്രാൽ ,മണ്ഡലം ഭാരവാഹികളായ ശരീഫ് ഉറുമി , അഷ്‌റഫ് ബസറ ,കലന്തർ ഷാ ബന്തിയോട് , മഞ്ചേശ്വരം മണ്ഡലം കെയർ കോഡിനേറ്റർ അബ്ദുൽ ലത്തീഫ് ഈറോഡി ,പൈവളികെ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹമീദ് മാസ്സിമ്മാർ , പൈവളികെ പഞ്ചായത്ത് കെയർ കോഡിനേറ്റർ അബ്ദുൽ റഹിമാൻ കമ്പള ബായാർ , കുമ്പള പഞ്ചായത്ത് കെ എം സി സി വൈസ് പ്രസിഡന്റ് അൻസാരി ആരിക്കാടി , അസർ ബായാർ തുടങ്ങിയവർ സംബന്ധിച്ചു .

ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.




No comments