JHL

JHL

ട്രാൻസ്‌ഫോർമർ സ്ഥാപിച്ചതിന്റെ ഫീസ് അടക്കാത്തത് ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ; എസ്‌ഡിപിഐ

കുമ്പള(www.truenewsmalayalam.com) : ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നതും നിരവധി വിദ്യാർത്ഥികൾ പഠിക്കുന്നതായ മൊഗ്രാൽ സ്കൂളിന്റെ വൈദ്യൂതി, ട്രാൻസ്‌ഫോർമർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഫീസ് അടിക്കാത്തതിന്റെ പേരിൽ വിച്ഛേദ്ദിക്കുമെന്ന് കെഎസ്ഇബിയുടെ നോട്ടീസ് വന്നത് ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ കാരണമെന്ന് എസ്‌ഡിപിഐ. രാഷ്ട്രീയ ഭേധമന്യേ ഏവരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന മൊഗ്രാൽ സ്കൂളിനോട് ജില്ലാ പഞ്ചായത്ത് അധികാരികൾ കാണിക്കുന്ന ഈ നിലപാട് അംഗീകരിക്കാൻ ആവില്ല എന്നും എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് അലി ഷഹാമ ആരിക്കാടി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.




No comments