JHL

JHL

കോടി വിലമതിക്കുന്ന സ്വർണ്ണവുമായി മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവാവ് പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : കോടി വിലമതിക്കുന്ന സ്വർണ്ണവുമായി മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവാവ് പിടിയിൽ.

ഹേന്ദ്ര സിംഗ് റാവു (33) എന്നയാളെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയത്തിന്റെ  അടിസ്ഥാനത്തിൽ നടത്തിയ  പരിശോധനയിൽ പിടികൂടിയത്.

ഇയാളിൽ നിന്നും ഒരു കോടി 40 ലക്ഷം രൂപ വിലമതിക്കുന്ന 800 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

 മുംബൈയിലെ പൻവേലിൽ നിന്ന് ദുരണ്ടോ എക്‌സ്പ്രസ് ട്രെയിൻ വഴിയാണ് ഇയാൾ എത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.





No comments