JHL

JHL

ജില്ലാ പഞ്ചായത്ത്‌ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്‌തു.

കാസര്‍കോട്‌(www.truenewsmalayalam.com) : ജില്ലാ പഞ്ചായത്ത്‌ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്‌തു. ജില്ലയില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 24 പേർക്കാണ് വാഹങ്ങൾ നൽകിയത്.

പദ്ധതിയുടെ  ആദ്യഘട്ടത്തില്‍ 12 മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്‌തിരുന്നു, രണ്ടാം ഘട്ടം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബേബി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. 

 ഷിനോജ്‌ ചാക്കോ ആധ്യക്ഷം വഹിച്ചു. ഗീത കൃഷ്‌ണന്‍, കെ ശകുന്തള , സി.ജെ.സജിത്ത്‌, എം. മനു,എം ശൈലജ ഭട്ട്‌, കെ കമലാക്ഷി, നാരായണ നായ്‌ക്‌, ജമീല സിദ്ധീഖ്‌ പ്രസംഗിച്ചു.





No comments