JHL

JHL

മുൻ കർണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ.

ബംഗളൂരു(www.truenewsmalayalam.com) : മുൻ കർണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ.

ഡോ.സൗന്ദര്യ (30)യാണ് തന്റെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഫ്‌ലാറ്റിലെ ഫ്ലാറ്റിലെ മറ്റൊരു മുറിയിലാക്കി തൂങ്ങി മരിച്ചത്. ഭർത്താവ് ഡോ. നീരജിന്റെ പരാതിയിൽ ഹൈഗ്രൗണ്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കുടുംബ വഴക്കിനുള്ള സാധ്യത വളരെ കുറവാണെന്നും ആത്മഹത്യയുടെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു.  വേലക്കാരിയും മൊഴികളും ദമ്പതികൾ സന്തോഷത്തോടെ ജീവിച്ചിരുന്നതായി പറയുന്നു.

രാവിലെ 10.30ഓടെ വീട്ടുജോലിക്കാരി വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ അവർ ഭർത്താവ് ഡോ.നീരജിനെയും മറ്റുള്ളവരെയും വിവരമറിയിക്കുകയായിരുന്നു.

അപ്പാർട്ട്മെന്റ് ജീവനക്കാർ എത്തി ബാല്ക്കണിയിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹം കണ്ട് പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡോ സൗന്ദര്യ ബൗറിംഗ് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ഡോ. നീരജ്,എം.എസ്. രാമയ്യ ആശുപത്രിയിൽ റേഡിയോളജിസ്റ്റാണ്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

2018 ലായിരുന്നു  നീരജിന്റേയും സൗന്ദര്യയുടെയും വിവാഹം.രണ്ടര വർഷമായി ദമ്പതികൾ ഈ അപ്പാർട്ട്മെന്റിൽ താമസിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഡോ. നീരജ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

ഭത്താവ് ഡോ. നീരജിന്റെ ഫാം ഹൗസിൽ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.





No comments