JHL

JHL

എംഡിഎംഎ മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ.

കിഴൂർ(www.truenewsmalayalam.com) :  എംഡിഎംഎ മയക്കുമരുന്നുമായി കിഴൂർ സ്വദേശി പിടിയിൽ.

കളനാട് കീഴൂർ സ്വദേശി ഷാജഹാൻ (30), ചെമ്മനാട് കപ്പണടുക്ക സ്വദേശി എ.എം.ഉബൈദ് (45) എന്നിവരാണ് പിടിയിലായത്.

സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തുടനീളം നടന്നു വരുന്ന മയക്കുമരുന്ന് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായികാസർഗോഡ് ജില്ലയിൽ ബേക്കൽ സബ് ഡിവിഷന് കീഴിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വൻ എംഡിഎംഎ ശേഖരം പിടികൂടിയത്.

 ഇവരിൽ നിന്ന് 243: 38 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.

കാസർഗോഡ് ജില്ല പോലീസ് മേധാവി വൈഭവ് സക്സേന ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ സബ് ഡിവിഷൻ ഡി വൈ എസ് പി സി.കെ.സുനിൽകുമാർ, മേല്പറമ്പ സി ഐ ടി.ഉത്തംദാസ്, എസ് ഐ വി.കെ.വിജയൻ എന്നിവരുടെ നേതൃത്തിലാണ്  പ്രതികളെ പിടികൂടിയത്.





No comments