JHL

JHL

കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.

 

മംഗളൂരു(www.truenewsmalayalam.com) :  കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.

ഉള്ളാള്‍ സോമേശ്വര്‍ ബീച്ചില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം, തിരമാലകളില്‍പെട്ട് മുങ്ങിത്താണ യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുന്നൂര്‍ ഉളിയ സ്വദേശി ലോയ്ഡ് ഡിസൂസ(28)  മുങ്ങി മരിക്കുകയായിരുന്നു.

 കോട്ടേക്കര്‍ പൈനീര്‍ സ്വദേശിനി അഷിത ഫെറാവു(22) എന്ന യുവതിയാണ് കടലില്‍ തിരമാലകളില്‍പെട്ട് മുങ്ങിത്താണത്. അഷിത അപകടത്തില്‍പെട്ടതു കണ്ട ലോയ്ഡ് ഡിസൂസ യുവതിയെ രക്ഷപ്പെടുത്തി കരക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരമാലകളില്‍പെടുകയായിരുന്നു.

 അഷിതയെ അവശനിലയില്‍ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.


No comments