JHL

JHL

നാല്പത് വർഷത്തെ പ്രവാസം മതിയാക്കി നാടണയുന്ന എൻ എം അബ്ദുല്ലക്ക് യാത്രയയപ്പ് നൽകി.

അബുദാബി(www.truenewsmalayalam.com) : നാല്പത് വർഷത്തെ പ്രവാസജീവിതം  അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി കാസർകോട് തളങ്കര മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയും നാല് പതിറ്റാണ്ട് കാലം ജമാഅത്തിൻറെ വിവിധ പദവികൾ വഹിച്ച  സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ എൻ എം അബ്ദുല്ല സാഹിബിന് അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് ഊഷ്മളമായ  യാത്രയയപ്പ് നല്കി .

മദിന സായിദ് സ്മോക്കി കഫെയിൽ വെച്ചു ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻറ് ഡോക്ടർ മൊയ്‌തീൻ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻറ്മാരായ ഹബീബ്  കൊട്ട, ,  അഡ്വക്കേറ്റ്  മുഹമ്മദലി, റഹീസ് കണ്ടെത്തിൽ, സെക്രട്ടറിമാരായ സിയാദ് തെരുവത്ത് ,  യൂനുസ് ഫൈസൽ ഇബ്രാഹിം,   മുൻ പ്രസിഡൻറ് മുഹമ്മദ് ബാഷ അഷ്ഹദുള്ളാ, ഹസ്സൻ ഖത്തർ, അനീഫ ബിലാൽ പള്ളിക്കാൽ, സഫ്വാൻ  മുൻഷി, റിയാസ് തുടങ്ങിയ ജമാഅത്ത് അംഗങ്ങളും ജമാഅത്തിനെ സ്നേഹിക്കുന്ന ഇതര സംഘടനയിലെ നേതാക്കളായ സമീർ തായലങ്ങാടി, മുസ്താഖ്  പാദാർ, തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു .

പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്ത ശരീഫ് കോളിയാട്, ഫസലുറഹ്മാൻ  മലബാർഗോൾഡ് എന്നിവർ  പ്രത്യേക സമ്മാനങ്ങളും ആശംസകളും അർപ്പിച്ചു.

ജമാഅത്തിൻറെ ഉപഹാരം പ്രസിഡൻറ് ഡോക്ടർ മൊയ്തീൻ എൻ എം അബ്ദുല്ലയ്ക്ക് നൽകി.

എൻ എം അബ്ദുല്ല മറുപടി പ്രസംഗം നടത്തി , ജമാഅത്ത് കമ്മിറ്റിയും പ്രവർത്തകരും നൽകിയ  സ്നേഹത്തിനും പിന്തുണക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി .

ജനറൽ സെക്രട്ടറി ബദ്റുദ്ദീൻ ബെൾത്ത സ്വാഗതവും ട്രഷറർ അബ്ദുൽ ഖാദർ അന്തുക്കു നന്ദിയും പറഞ്ഞു.





No comments