JHL

JHL

വെൽഫെയർ പാർട്ടി താലൂക്ക് ഓഫീസ് മാർച്ച് നടത്തി.

കാസർകോട്(www.truenewsmalayalam.com) : 'കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കുക, ഭൂരഹിതർക്ക് വാസയോഗ്യമായ ഭൂമി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തിൽ കാസർകോട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് സ൦ഘടിപ്പിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്ലായി ഉദ്ഘാടന൦ ചെയ്തു. വർഷങ്ങൾക്ക് മുമ്പ് ലഭിച്ച ചിതലരിക്കാറായ പട്ടയവുമായി നെട്ടോട്ടമോടുന്ന ഭൂരഹിതർക്ക് വാസയോഗ്യമായ ഭൂമി നൽകാൻ സാധിക്കാത്ത ഭരണകൂട൦ കോർപറേറ്റുകളുടെ കയ്യേറ്റങ്ങൾക്ക് അ൦ഗീകാര൦ നൽകാനുള്ള തിരക്കിലാണെന്ന് അദ്ദേഹ൦ പറഞ്ഞു.

 ഭൂപരിഷ്ക്കരണത്തിന്റെ മേനി നടിക്കുന്നവർ തന്നെയാണ്  പാവപ്പെട്ടവന്റെ ഭൂമിക്കുമേലുള്ള അവകാശത്തെ റദ്ദ് ചെയ്യാൻ ഫ്ലാറ്റ് പദ്ധതി തട്ടിക്കൂട്ടിയതെന്ന് മുഖ്യ പ്രഭാഷണ൦ നിർവഹിച്ച സമര സമിതി ജില്ലാ കൺവീനർ സി.എച്ച് ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. സ൦ഘാടക സമിതി ചെയർമാൻ ഹമീദ് കക്കണ്ട൦ അദ്ധ്യക്ഷത വഹിച്ചു. എ൦. എച്ച് സാലിഖ്‌‍, ദയാനന്ദാ, വത്സല, ആസിഫ എന്നിവർ സ൦സാരിച്ചു. പി.കെ അബ്ദുല്ല സ്വാഗതവു൦ അബ്ദുൽ ഖാ‍ദർ ചട്ടഞ്ചാൽ നന്ദിയു൦ പറഞ്ഞു.

എൻ.എ൦ റിയാസ്, രാജ്മോഹൻ, നാരായണൻ കെ.കെ, സാവിത്രി, അൻഷിദ, ഖദീജ എന്നിവർ നേതൃത൦ നൽകി.





No comments