പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഗോപാലകൃഷ്ണഭട്ട് അന്തരിച്ചു.
സീതാംഗോളി (www.truenewsmalayalam.com): പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഗോപാലകൃഷ്ണഭട്ട് (85) അന്തരിച്ചു. ഇന്നുച്ചയോടെ സ്വവസതിയിലായിരുന്നു അന്ത്യം. നീർച്ചാൽ, കിളിംഗാറിലെ സായിസദനിൽ ആയിരുന്നു അന്ത്യം. വീടില്ലാത്തവർക്കായി സ്വന്തം ചെലവിൽ നിരവധി വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. തയ്യൽമെഷീനുകൾ, ഓട്ടോറിക്ഷ, എന്നിവയും വിതരണം ചെയ്തിട്ടുണ്ട്.സ്വന്തം നിലയ്ക്ക് വീടിനു സമീപത്തായി പാവപ്പെട്ടവർക്കായി ആശുപത്രി, തൊഴിൽ പരിശീലനകേന്ദ്രം, എന്നിവയും നടത്തുന്നുണ്ട്.
ഭാര്യ ശാരദ ഭട്ട്. മക്കൾ: കെ എൻ കൃഷ്ണഭട്ട് (മുൻ പ്രസിഡന്റ് ബദിയഡുക്ക പഞ്ചായത്ത്), വാസന്തി, ശ്യാമള.
Post a Comment