JHL

JHL

നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് ഒരാൾ മരിച്ചു.

മുള്ളേരിയ(www.truenewsmalayalam.com) : നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് ഒരാൾ മരിച്ചു. പിക്ക് അപ്പ് വാൻ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5.15ഓടെ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പൊവ്വലിലുണ്ടായ അപകടത്തിലാണ് ഓട്ടോ  യാത്രികനായ കാനത്തൂര്‍ പയര്‍പള്ളം സ്വദേശി വിജയന്‍ (44) മരിച്ചത്.

 കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന വിജയന്‍ ബോവിക്കാനത്ത് നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റ വിജയനെ ആദ്യം ചെങ്കളയിലെ സഹകരണാശുപത്രിയിലെത്തിക്കുക്കയും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു.

അച്ഛൻ: പരേതനായ പക്കീരൻ, അമ്മ: നാരായണി. ഭാര്യ: അജിത. മക്കള്‍: അഭിജിത്, ശിവജിത്.

 സഹോദരങ്ങള്‍: ചന്ദ്രന്‍, ജാനകി, നിര്‍മല, ശാരദ, ശ്യാമള, തങ്കമണി, പരേതരായ രാമുട്ടി, കൃഷ്ണന്‍, ബാലന്‍, നാരായണന്‍.



No comments