JHL

JHL

കോ​വി​ഡ്​ ബാ​ധി​ച്ച്​ മം​ഗ​ളൂ​രു​​ല്‍ മ​രി​ച്ച​വ​രു​ടെ കുടുംബങ്ങൾക്കും ധ​ന​സ​ഹാ​യം ലഭിക്കും

കാ​സ​ർ​കോ​ട് (www.truenewsmalayalam.com)​: കോ​വി​ഡ്​ ബാ​ധി​ച്ച്​ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നും​ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ജി​ല്ല​യി​ലെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ക​ല​ക്ട​ർ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി​ന്​ ന​ൽ​കി​യ ക​ത്തി‍െൻറ  അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കോ​വി​ഡ് പോ​സി​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റി‍െൻറ​യും മ​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റി‍െൻറ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​വി​ഡ് എ​ക്‌​സ്‌​ഗ്രേ​ഷ്യ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കാ​നാ​ണ്​ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി‍െൻറ ഉ​ത്ത​ര​വ്. 

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​ര്‍ക്ക് അ​ത​ത് സം​സ്ഥാ​ന​ങ്ങ​ള്‍ കോ​വി​ഡ് മ​ര​ണ സാ​ക്ഷ്യ​പ​ത്രം ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന് 50,000 രൂ​പ എ​ക്‌​സ്ഗ്രേ​ഷ്യ ധ​ന​സ​ഹാ​യം ല​ഭി​ക്കും. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഈ ​തു​ക​ക്കാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ക​യോ കൈ​പ്പ​റ്റു​ക​യോ ചെ​യ്തി​ട്ടി​ല്ല എ​ന്ന സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം. കോ​വി​ഡ് സ്ഥി​രീ​ക​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, മ​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍, കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ഒ​രു മാ​സ​ത്തി​ന​ക​മാ​ണ് മ​ര​ണ​മെ​ങ്കി​ല്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ക്ക് കോ​വി​ഡ് എ​ക്‌​സ്ഗ്രേ​ഷ്യ ന​ല്‍കു​ന്ന​തി​ന്​ ജി​ല്ല ക​ല​ക്ട​ര്‍മാ​ർ​ക്ക് അ​നു​മ​തി​യും ന​ൽ​കി. അ​ത​ത് ജി​ല്ല ക​ല​ക്ട​ര്‍മാ​ര്‍ കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി‍െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള ഔ​ദ്യോ​ഗി​ക കോ​വി​ഡ് മ​ര​ണ സ്ഥി​രീ​ക​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്ക​ണം.

2021 ഒ​ക്ടോ​ബ​ര്‍ 13വ​രെ കാ​സ​ര്‍കോ​ട്​ ജി​ല്ല​യി​ലെ 50 പേ​ര്‍ മം​ഗ​ളൂ​രു​വി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രി​ച്ച​താ​യും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ക്ക് കോ​വി​ഡ് പോ​സി​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റും മ​ര​ണ​സ​ര്‍ട്ടി​ഫി​ക്ക​റ്റും മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ക​ല​ക്ട​ർ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നു. ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്ന്​ കോ​വി​ഡ് മ​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 20ന്​ ​കാ​സ​ർ​കോ​ട്​ ക​ല​ക്ട​ർ അ​യ​ച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. വി​ദ​ഗ്​​ധ ചി​കി​ത്സ​ക്ക്​ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ളെ​യാ​ണ്​ ജി​ല്ല​യി​ലു​ള്ള​വ​ർ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​ത്.


No comments