JHL

JHL

പേവിഷബാധ പ്രതിരോധം : ജില്ലയിൽ 12,031 വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പെടുത്തു


കാസർകോട് : പേവിഷബാധ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 12,031 വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പെടുത്തു. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ചാണ് കുത്തിവെപ്പ് പുരോഗമിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടം 26-ന് അവസാനിക്കും. ജില്ലയിൽ 2016 മുതൽ ഇതുവരെ 11,246 തെരുവുനായ്ക്കളിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയകളും പ്രതിരോധ കുത്തിവെപ്പും ഊർജിതമാക്കുന്നതിന് കാസർകോട്, തൃക്കരിപ്പൂർ എ.ബി.സി. കേന്ദ്രങ്ങളുടെ നവീകരണവും ഒടയഞ്ചാൽ, മുളിയാർ, കുമ്പള എന്നിവിടങ്ങളിൽ താത്കാലിക എ.ബി.സി. കേന്ദ്രങ്ങൾ തുടങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായശേഷം ഇവിടം കേന്ദ്രീകരിച്ചുള്ള വന്ധ്യംകരണവും കുത്തിവെപ്പ് പ്രവർത്തനങ്ങളും പുനരാരംഭിക്കും.

തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പിനായി രൂപവത്കരിക്കുന്ന മിഷൻ വാരിയേഴ്‌സ് പ്രത്യേക വൊളന്റിയർ സംഘത്തിൽ ചേരാൻ സന്നദ്ധത അറിയിച്ച് ഒൻപത് അപേക്ഷയാണ് ഇതുവരെ ലഭിച്ചത്. ഇവർക്കുള്ള പരിശീലനം കണ്ണൂരിലെ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് പരിശീലന കേന്ദ്രങ്ങളിൽ തുടങ്ങും. സ്പെഷ്യൽ ട്രെയിനിങ് ഫോർ അനിമൽ റെസ്‌ക്യൂ ടീം (സ്റ്റാർട്ട്) പദ്ധതിക്ക് കീഴിലായിരിക്കും ഇവരുടെ സേവനം.

No comments