JHL

JHL

യു എ ഇ പാടലടുക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന സീസൺ 2 സ്നേഹ സംഗമവും ഫുട്ബോൾ പ്രീമിയർ ലീഗും ഈ വരുന്ന ഒക്ടോബർ 22 ന്ന് ദുബായിൽ



ദുബായ്: യു എ ഇ പാടലടുക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന സീസൺ 2 സ്നേഹ സംഗമവും ഫുട്ബോൾ പ്രീമിയർ ലീഗും ഈ വരുന്ന ഒക്ടോബർ 22 ന്ന് ശനിയാഴ്ച രാത്രി ദുബായ് ഖിസൈസ് അൽ ബുസ്താൻ ഗ്രൗണ്ടിൽ വെച്ചു നടക്കും. സ്നേഹ സംഗമത്തിന്റെ ഉത്ഘാടനം ദുബായ് കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി നിർവഹിക്കും. പ്രീമിയർ ലീഗ് കിക്കോഫ് ദുബായ് കാസറഗോഡ് ജില്ലാ കെ എം സി സി സെക്രെട്ടറി സലാം കന്യപ്പാടി നിർവഹിക്കും. ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയൂബ് ഉറുമിയടക്കം സാമൂഹ്യ സാംസ്‌കാരിക കലാ കായിക വിദ്യാഭ്യാസ മേഖലകളിൽ പ്രശസ്തരായ ഹനീഫ് ടി ആർ മേൽപറമ്പ്, ഇബ്രാഹിം ബേരികെ, ഹൈദർ കുദുപ്പംകുഴി ബദിയടുക്ക, അഫ്സൽ മെട്ടമ്മൽ, ഫൈസൽ പട്ടേൽ തളങ്കര, മുഹമ്മദ് പറക്കാട്ട്, തൽഹത്ത് ടിഫാ, ജലാൽ തായൽ, എം എച് അബ്ദുൾറഹ്മാൻ ഉറുമി, അഹമ്മദലി മോയിസ് പ്രോപ്പർട്ടീസ് തുടങ്ങിയവർ സംബന്ധിക്കും.              

ഫാൽക്കൺ എഫ് സി, ബ്ലൂ ഡ്രാഗൺ എം എസ് ടി, എ കെ ഷൂട്ടേഴ്‌സ്, അവഞ്ചേഴ്‌സ് എഫ് സി, സ്‌പെക്ടർ എഫ് സി എന്നീ ടീമുകൾ പങ്കെടുക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നും ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണെന്നു സംഘടക സമിതി അറിയിച്ചു.

No comments