JHL

JHL

അംഗടിമുഗർ ജുമാമസ്ജിദ് റോഡ് : എം എൽ എ, കെ ആർ എഫ് ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു


അംഗടിമുഗർ: അംഗടിമുഗർ ജുമാ മസ്ജിദിലേക്ക് മെയിൻ റോഡിൽ നിന്ന് നിലവിലെ നടവഴി ഒഴിവാക്കി താഴേക്ക് നേരിട്ട് റോഡ് നിർമ്മിക്കാനും മസ്ജിദിനു മുൻപിൽ ബസ് സ്റ്റോപ്പ് ഷെൽട്ടർ നിർമ്മിക്കണമെന്നുള്ള ആവശ്യം പരിഗണിച്ച് AKM അഷ്‌റഫ് MLAയുടെ നേതൃത്വത്തിൽ KRFB ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

ജുമാ മസ്ജിദുമായി ബന്ധപ്പെട്ട ആവശ്യത്തിന്മേൽ KRFB ക്ക് MLA നേരെത്തെ രേഖാമൂലം നൽകിയ ആവശ്യത്തിന്മേലാണ് ഇന്നത്തെ ഈ സന്ദർശനം .

പുരാതനവും പ്രശസ്തവുമായ പള്ളിയുടെ ആവശ്യത്തിന്മേൽ എത്രെയും വേഗത്തിൽ നടപടികൾ ഉണ്ടാക്കാൻ ഉദ്യോഗസ്ഥർക്ക് MLA നിർദ്ദേശം നൽകി .

No comments