മന്ത്രിമാരായ റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും
കാസർകോട് : മന്ത്രിമാരായ റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ വ്യാഴാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30-ന് കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ നവീകരിച്ച ജലസ്രോതസ്സുകൾ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ കുടിവെള്ള പദ്ധതികളുടെ അവലോകനയോഗത്തിലും ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിലും മന്ത്രി പങ്കെടുക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യാഴാഴ്ച രാവിലെ 9.30-ന് യുവജന ക്ഷേമബോർഡിന്റെ ലഹരിവിമുക്ത ബോധവത്കരണം, ജില്ലാതല ഫുട്ബോൾ ടൂർണമെന്റ് നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും. 10.30-ന് കാഞ്ഞങ്ങാട് നഗരസഭാ ടൗൺ ഹാളിൽ ഹരിതകർമസേനാസംഗമം പരിപാടിയിൽ പങ്കെടുത്തശേഷം 11-ന് ചന്ദ്രഗിരി കോട്ട സന്ദർശിക്കും.
Post a Comment