JHL

JHL

ആരോഗ്യ വകുപ്പിന്റെ ടാസ് പരിപാടിക്ക് കുബഡാജെയിൽ തുടക്കം.


കുമ്പഡാജെ:ആരോഗ്യ വകുപ്പ് നടത്തുന്ന ടാസ് (ട്രാൻസ്മിഷൻ അസസ്മെൻ്റ് സർവ്വേ) യ്ക്ക് കുമ്പഡാജെ എസ് എ പി എ എൽ പി എസ് സ്കൂളിൽ തുടക്കം കുറിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹമീദ് പൊസൊളിഗെ ഉദ്ഘാടനം ചെയ്തു.

ലോകാരോഗ്യ സംഘടനായുടെ നിർദ്ദേശ പ്രകാരം നടത്തുന്ന പ്രവർത്തനങ്ങളിലൂടെ മലമ്പനി , കാല അസാർ , മന്ത് എന്നി രോഗങ്ങളുടെ നിവാരണം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുകയാണ് കേരളം .  

2027 ഓടുകൂടി മന്ത് രോഗ നിവാരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തീവ്ര യജ്ഞ പ്രവർത്തങ്ങളാണ് സംഘടിപ്പിക്കുന്നത് . 2015 വരെ സമൂഹമന്ത് രോഗ ചികിത്സാ പദ്ധതിയിലൂടെ മന്തുരോഗാണുവിന്റെ വ്യാപനത്തോത്‌ കുറക്കുന്നതിന് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു . ഇതിന്റെ ഫലപ്രാപ്തി നിര്ണയത്തിനുള്ള ട്രാൻസ്മിഷൻ അസ്സസ്മെന്റ് സർവ്വേ 2017 , 2019 വർഷങ്ങളിൽ നടത്തിയിരുന്നു. 

1 ,2 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും രക്തസാമ്പിളുകൾ ശേഖരിച്ചു പരിശോധന നടത്തി രോഗവ്യാപനത്തോത് കണ്ടെത്തുകയാണ് സർവ്വേയിലൂടെ ലക്ഷ്യമിടുന്നത് . 

2017 ലും 2019 കളിലും നടന്ന സർവേകളിൽ സമൂഹത്തിൽ കുറഞ്ഞ വ്യാപന നിരക്ക് മാത്രമാണ് കണ്ടെത്തിയിട്ടുണ്ട്.

കുമ്പള സി.എച്ച്.സി യുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ബദിയഡുക്ക,പുത്തിഗെ,കുമ്പള സ്കൂളുകളിൽ നടക്കും.ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ അബ്ദുൾ റസാഖ്,ഹെഡ്മാസ്റ്റർ കെ.സത്യനാരായണ ഭട്ട്,ലാബ് ടെക്നീഷ്യൻ സി.ദിവ്യ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എസ് റാം,ജെ പി എച്ച് എൻമാരായ ലീന എജി,ജയകുമാരി അദ്ധ്യാപികരായ പി,അങ്കിത എം, സൗമ്യ കുമാരി എന്നിവർ പ്രസംഗിച്ചു.

No comments