JHL

JHL

വിനയം കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ നേതാവായിരുന്നു പി ബി അബ്ദുറസാഖ് യഹ്‌യ തളങ്കര


ദുബായ് : ലാളിത്യം കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കി പൊതു പ്രവർത്തനത്തിന് മാതൃകയായി ജീവിച്ച നേതാവായിരുന്നു പി ബി അബ്ദുറസാഖ് എന്നും ജനപക്ഷത്ത് നിന്നുകൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അദ്ദേഹം ജീവകാരുണ്യ രംഗത്തും താങ്ങും തണലുമായി നിലകൊള്ളാൻ അദ്ദേഹത്തിന്ന് സാധിച്ചു എന്നും യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു 

ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അബൂഹൈൽ കെ എം എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 

മുഹമ്മദ് നബി ‌ (സ) തങ്ങളുടെ പ്രകീർത്തന സദസ്സും, മഞ്ചേശ്വരം മണ്ഡലം മുൻ എം.എൽ.എ യായിരുന്ന മർഹൂം പി.ബി അബ്ദുൽ റസ്സാഖ്

അനുസ്മരണ പരിപാടിയും ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം 

വിനയവും വിട്ട് വീഴ്ച്ചയും ഒരു മനുഷ്യന്റെ നന്മയുടെ അളവ് കോലാണെന്നും അതിന്റെ ഉദാത്ത മാതൃക വരച്ച് കാണിച്ച് തന്ന മുത്ത് നബി സ : അ യുടെ ജീവിതം നാം ഓരോരുത്തരും പകർത്തിയാൽ ഇരു ലോകത്തും നമുക്ക് വിജയിച്ച് കേറാമെന്നും നമ്മുടെ കുടുംബത്തിൽ സംഘടനയിൽ പൊതു സമൂഹത്തിൽ എന്നും സമാധാനം കളിയാടുമെന്നും ‌അദ്ദേഹം കൂട്ടിച്ചേർത്തു


പ്രസിഡണ്ട് അയൂബ് ഉർമി അദ്യക്ഷത വഹിച്ചു, ഡോ. ഇസ്മായിൽ സ്വാഗതവും ഇബ്രാഹിം ബേരിക്ക നന്ദിയും പറഞ്ഞു. മൗലീദ് സദസ്സിനു സയ്യദ് അബ്ദുൽ ഹകീം തങ്ങൾ അൽ ബുഖാരി, റഫീഖ് ദാരിമി കളത്തൂർ ഖാസി അക്കാദമി, യാക്കൂബ് ഉസ്താദ് പുത്തിഗെ, അഷ്‌റഫ് പാവൂർ, ഷംസു മാസ്റ്റർ പടലട്ക തുടങ്ങിയവർ നേതൃത്വം നൽകി. കെഎംസിസി നേതാക്കളായ ഹുസ്സൈനാർ ഹാജി എടച്ചകൈ, ഹംസ തൊട്ടി, ഹനീഫ് ചെർക്കള, അഡ്വ: ഇബ്രാഹിം ഖലീൽ, സകീർ കുമ്പള, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി.ആർ, അഫ്സൽ മെട്ടമ്മൽ, ഗഫൂർ എരിയാൽ, റഷീദ് ഹാജി കല്ലിങ്കാൽ, യൂസുഫ്‌ മുക്കോട്, ഹസൈനാർ ബീജന്തടുക്ക, അഷ്‌റഫ് പാവൂർ, സലാം തട്ടാഞ്ചേരി, ഇസ്മായിൽ ഹാജി പേരാൽ കണ്ണൂർ, എം.എച് അബ്ദുൽ റഹ്മാൻ ഉർമി, ഹൈദർ കുദുക്കോളി, ഇസ്മായിൽ നാലാംവാതുക്കൽ, ബഷീർ പള്ളിക്കര, ഫൈസൽ പട്ടേൽ, സിദ്ദിഖ് ചൗക്കി, എ.ജി.എ റഹ്മാൻ, ഷബീർ കൈതക്കാട്, സലാം മാവിലിടം, റഷീദ് അവയിൽ, ശംശുദ്ദിൻ കാഞ്ഞങ്ങാട്, കബീർ വയനാട്, തുടങ്ങിയവർ ആശംസ നേർന്നു, വിവിധ മണ്ഡലം, പഞ്ചായത്ത് നേതാക്കന്മാർ സംബന്ധിച്ചു. മൻസൂർ മർത്യാ, അഷ്‌റഫ് ബായാർ, സലാം പടലടുക്ക, അലി സാഗ്, സൈഫുദ്ദീൻ മൊഗ്രാൽ, മുനീർ ബേരിക്ക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലക്കള തുടങ്ങിയവർ നേതൃത്വം നൽകി

No comments