JHL

JHL

മൊഗ്രാലിൽ തെരുവ് നായകൾ കൂട് തകർത്ത് ആടുകളെ കൊന്നു.


കുമ്പള: മൊഗ്രാലിൽ തെരുവ് നായകൾ കൂട് തകർത്ത് ആടുകളെ കൊന്നു.

മൊഗ്രാൽ വലിയ നാങ്കിയിലെ മുഹമ്മദ് അഷ്റഫ് സാഹിബിന്റെ കൂട്ടിലടച്ച ആടുകളെയാണ് രാത്രി കൂട്ടമായി എത്തിയ നായ്ക്കൂട്ടം കൂടുപൊളിച്ച് കടിച്ചു കൊന്നത്. കഴിഞ്ഞാഴ്ച ടിവിഎസ് റോഡിലെ അബ്ദുൽഖാദറിന്റെ വീട്ടിലെ ആടിനെയും നായ്ക്കൂട്ടം കടിച്ചു കൊന്നിരുന്നു. ഈ പ്രദേശങ്ങളിൽ നായ്ക്കളുടെ ശല്യം രൂക്ഷമാാണെന്ന വിവരം നേരത്തെ തന്നെ നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാൽ നായ ശല്യം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 


 സംസ്ഥാനത്തുടനീളം തെരുവ് നായ്ക്കളുടെ ആക്രമണം പെരുകിയ സാഹചര്യത്തിൽ ഹൈക്കോടതി സ്പെഷ്യൽ സിറ്റിംഗ് നടത്തി പുറപ്പെടുവിച്ച ഉത്തരവു നടപ്പിലാക്കാൻ പേ ലും അധികൃതർ തയ്യാറാാക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.  

        മൊഗ്രാലിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ തെരുവുനായ ശല്യം ഒഴിവാക്കാൻ കുമ്പള ഗ്രാമപഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.


ഫോട്ടോ: മൊഗ്രാലിൽ നായ്ക്കൾ കടിച്ചു കൊന്ന ആടുകൾ.

No comments