JHL

JHL

താലൂക്ക് ഓഫീസിനു മുന്നിൽ കരിങ്കൊടി ഉയർത്തി സമരകാഹളം മുഴക്കി സംഘാടക സമിതി.


കാർഗോഡ് : കാസർഗോഡ് ജില്ലയുടെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കാൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് ഒക്ടോബർ 2 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരം നടത്തിവരുന്ന ദയാബായി അമ്മയുടെ ജീവൻ രക്ഷിക്കാൻ കാസർഗോഡ് ജില്ലയുടെ ജീവൽപ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട്കൊണ്ട് സംസ്ഥാനത്ത് വ്യാപകമായി കരിദിനം ആചരിക്കുന്ന തിന്റെ ഭാഗമായി ദയാബായി സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് താലൂക്ക് ഓഫീസിനു മുന്നിൽ നൂറുകണക്കിന് സമര പ്രവർത്തകർ കരിങ്കൊടികൾ ഉയർത്തി സമരകാഹളം മുഴക്കി

 കേരള സർക്കാർ അടിയന്തരമായി ദയാബായി നിരാഹാര സമരത്തിൽ ഇടപെടണമെന്ന് സമര നേതാക്കൾ ആവശ്യപ്പെട്ടു.

 കമറുന്നിസ കടവത്ത് അധ്യക്ഷത വഹിച്ചു, റാംജി ത്തണ്ണോത്ത്,സമരം ഉദ്ഘാടനം ചെയ്തു. സുബൈർ പടുപ്പ്, മിസ്രിയാ ചെർക്കളം, ഷൈനിപി, ശേഖരൻ മുളിയാർ.

അബദുൽ റഹ്മാൻ ബന്തിയോഡ്'

, ഷാജി ബദിയടുക്ക, സമീറ. കൃഷ്ണൻ കജംപാടി. സുലൈഖ മാഹിൻ, ഷിനി ജയ്സൺ ,ജംഷി പാലക്കുന്ന്, കാലിദ് ബംബ്രാണ , റഹീം നെല്ലിക്കുന്ന്, ഉസ്മാൻ പള്ളിക്കാൽ, മൂസ മൊഗ്രാൽ, താജുദ്ദീൻ ചേരങ്കൈ, ദാമോദരൻ, സാദിഖ് തൈ വളപ്പ്' ഫാത്തിമ്മ കുണിയ, മൈമൂന, ഹമീദ് ബദിയടുക്ക, അബ്ദുൽ റൗഫ്, അബ്ബാസ് മൊഗ്രാൽ,ബഷീർ, പ്രഭാകരൻ, ജോസഫ്, ഷാഫി, പ്രമോദ്, ഹമീദ് ചേരങ്കൈ സ്വാഗതവും, കദീജ മൊഗ്രാൽ,നന്ദിയും പറഞ്ഞു.

No comments