JHL

JHL

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന: ഹൊസങ്കടിയിൽ രണ്ട് പേർ പിടിയിൽ


ഹൊസങ്കടി : ഫ്ളാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്പനനടത്തിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. മഞ്ചേശ്വരം ഹൊസങ്കടിയിൽ സ്വകാര്യ ഫ്ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പനനടത്തുകയായിരുന്ന സ്ത്രീയും പുരുഷനുമാണ് ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റൈ (26), മഹാരാഷ്ട്ര താണെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് കാസർകോട് ഡിവൈ.എസ്.പി. വി.വി. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടിച്ചത്. ഇവരിൽനിന്ന് 21 ഗ്രാം എം.ഡി.എം.എ.യും 10,850 രൂപയും കണ്ടെടുത്തു.

No comments