JHL

JHL

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണം: മൊഗ്രാൽ സ്കൂളിൽ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ.


മൊഗ്രാൽ. ലഹരി വ്യാപനത്തിനെതിരെ സർക്കാരിന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


 "ലഹരി വിമുക്ത കേരളം'' ബോധവൽക്കരണ പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ സുധീഷ് പി മുഖ്യാതിഥിയായി സംബന്ധിച്ചു. അധ്യാപകനായ മുഹമ്മദ് ശിഹാബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ എച്ച്എം സ്മിത കെ ടി സ്വാഗതം പറഞ്ഞു.


 ചടങ്ങിൽ എച്എംസി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, എക്സൈസ് ഓഫീസർ എ വി രാജീവൻ, പിടിഎ വൈസ് പ്രസിഡണ്ട് ടി എം ഷുഹൈബ്, അബ്ദുള്ള കുഞ്ഞി നടുപ്പളം, എസ് എംസി വൈസ് ചെയർമാൻ ടി കെ ജാഫർ, അഷ്റഫ് പെർവാഡ്, ഹസീന എംഎ, റിയാസ് കരീം, എംജിഎ റഹ്മാൻ, മുഹമ്മദ് അഷ്റഫ് സാഹിബ്, നജ്മുനിസ, എംഎം റഹ്മാൻ എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കാദർ മാഷ് നന്ദി പറഞ്ഞു.


ഫോട്ടോ: ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും,പിടിഎ യും ചേർന്ന് ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുന്നു.

No comments