JHL

JHL

ഹെഡ്മാസ്റ്ററിനായി മുറവിളി കൂട്ടുന്നതിനിടയിൽ പ്രിൻസിപ്പലിനും സ്ഥലം മാറ്റം, അനവസരത്തിലുള്ള സ്ഥലം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ദുരിതമാകുന്നു.


മൊഗ്രാൽ പുത്തൂർ : : പ്രധാനധ്യാപകനില്ലാതെ പ്രയാസപ്പെടുന്നതിനിടയിൽ പ്രിൻസിപ്പലിനും സ്ഥലം മാറ്റം.മൊഗ്രാൽ പുത്തൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്രധാന അധ്യാപകനില്ലാതെ മാസങ്ങളായി. ഹൈസ്ക്കൂൾ വിഭാഗത്തിലെ ഒരു അധ്യാപകനാണ് ചാർജ്.ക്ലാസും സ്ക്കൂളിൻ്റെ മേൽനോട്ടവും മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോകാൻ ഈ അധ്യാപകൻ ഒരു പാട് കഷ്ടപ്പെടുന്നു. 2000 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ്. പ്രധാന അധ്യാപകൻ സ്ഥലം മാറിപ്പോയിട്ട് മാസങ്ങളായി. പകരം ആളെ നിയമ്മിച്ചിട്ടില്ല. അതിനിടയിലാണ് പ്രിൻസിപ്പലിനും സ്ഥലം മാറ്റമുണ്ടായത്.വിവിധ പരീക്ഷകൾ, കലാകായിക മത്സരങ്ങൾ, കലോത്സവങ്ങൾ, ശാസ്ത്രമേളകൾ തുടങ്ങിയവയും നടന്നു വരുന്നത്, അതിനിടയിൽ അധ്യാപകർക്കു സ്ഥലമാറ്റങ്ങളും. ഹൈസ്ക്കൂൾ വിഭാഗത്തിൽ 3 അധ്യാപകർക്ക് ഒന്നിച്ചാണ് സ്ഥലമാറ്റമുണ്ടായത്.എൽ പി ,യു പി വിഭാഗത്തിൽ ഇപ്പോഴും ട്രാ'ൻസ്ഫർ നടന്നു കൊണ്ടിരിക്കുന്നു. ഓണപ്പരീക്ഷ കഴിഞ്ഞിട്ടും നിത്യവും ട്രാൻസ്ഫറാണ്.ഇത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ ദുരിതമാകുന്നു. കൂടാതെ സ്കൂളിൻ്റെ അച്ചടക്കത്തെയും പഠനമികവിനെയും ബാധിക്കുന്നു. ഹയർ സെക്കണ്ടറിയിൽ നിരന്തമായി പരീക്ഷകളും മൂല്യ നിർണ്ണയവും നടന്നു വരികയാണ്.


സ്ഥലം മാറിപ്പോകുന്ന പ്രിൻസിപ്പൽ ടി നസീറ ടീച്ചർക്ക് പി ടി എ ,എസ് എം സി ,സ്റ്റാഫ് യാത്രയപ്പ് നൽകി.പി ടി എ യുടെ ഉപഹാരം പ്രസിഡണ്ട് മാഹിൻ കുന്നിലും എസ് എം സി യുടെ ഉപഹാരം ചെയർമാൻ മഹമ്മൂദ് ബള്ളൂറും സമ്മാനിച്ചു.സ്റ്റാഫും ഉപഹാരം നൽകി.എച്ച് എം രാഘവൻ, എം പി ടി എ പ്രസിഡണ്ട് ഫൗസിയ, സ്റ്റാഫ് സെക്രട്ടറി ഭാരതി,പി ടി എ, എസ് എം സി അംഗങ്ങളായ ഷാഫി കച്ചായി, ഹമീദ്, ഷുക്കൂർ, ഇക്ബാൽ, റുമൈസ, അധ്യാപകരായ രഘു, സുകുമാരൻ, ജനാർദ്ധനൻ, ഹബീബ്, വിഷ്ണു, നസീല,സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.ടി നസീറ ടീച്ചർ മറുപടി പ്രസംഗം നടത്തി.

No comments