JHL

JHL

നിത്യോപയോഗ സാധനങ്ങളുടെ തീവില: കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിപണിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ ധർണ്ണ


മഞ്ചേശ്വരം : ദിനം പ്രതി വർധിച്ചു വരുന്ന നിത്യോപയോഗ സാധനങ്ങളുടെ തീവിലക്കെതിരെ എസ്‌ഡിപിഐ മജിർപള്ളയിൽ ധർണ്ണ നടത്തി. സർക്കാരും ഇടനിലക്കാരും തമ്മിലുള്ള ഒത്തുകളിയാണ് വിലവർദ്ധനവിന് കാരണമെന്ന് ആരോപിച്ചു. ജനങ്ങളെ ബുദ്ദിമുട്ടിച്ചു സ്വന്തം പോക്കറ്റ് വീർപ്പിക്കുന്നതിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്നും എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി സവാദ് സി എ ആവശ്യപ്പെട്ടു. എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷെരിഫ് പാവൂർ, ഇബ്രാഹിം വോർക്കടി, മജീദ് വോർക്കടി, നാസർ ബംബ്രാണ, അഷ്‌റഫ്‌ അസ്‌ഹരി എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ആരിഫ് ഖാദർ സ്വാഗതവും നൗഫൽ മിയപാദവ് നന്ദിയും പറഞ്ഞു.

No comments