JHL

JHL

ദയാബായ് സമരം :മൊഗ്രാൽ ദേശീയവേദി ഉപവസിച്ചു.


മൊഗ്രാൽ. കാസർഗോഡ് ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യ പ്പെട്ടുകൊണ്ട് പ്രമുഖ സാമൂഹ്യ പ്രവർത്തക ദായാബായ് കഴിഞ്ഞ 12 ദിവസമായി നടത്തിവരുന്ന സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൊഗ്രാൽ ദേശീയവേദി മൊഗ്രാൽ ടൗണിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.


 ചടങ്ങ് മനുഷ്യാവകാശ സംഘടയുടെ വനിതാ വിഭാഗം സ്റ്റേറ്റ് പ്രസിഡണ്ട്‌ സികെ സുലൈഖാ-മാഹിൻ ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട്‌ എഎം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.ജന: സെക്രട്ടറി, ടി കെ ജാഫർ സ്വാഗതം പറഞ്ഞു. സമര സംഘാടക സമിതി ജില്ലാ ഭാരവാഹികളായ ഹമീദ് ചേരങ്കൈ, ഷാഫി കല്ലുവളപ്പിൽ, ഖദീജ മൊഗ്രാൽ, സുബൈർ പടുപ്പ്, അബ്ദുറഹ്മാൻ ബന്ദിയോട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള,കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,എം മാഹിൻ മാസ്റ്റർ, ഹമീദ് സ്പിക്, മോഹനൻ മാസ്റ്റർ, ഹമീദ് കാവിൽ, ബി എൻ മുഹമ്മദലി, എം എ അബ്ദുറഹ്മാൻ സുർത്തിമുല്ല, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, സെഡ് എ മൊഗ്രാൽ, പി എം മുഹമ്മദ്‌ കുഞ്ഞി ടൈൽസ്, അബ്ദുള്ള ബി എൻ,ഹമീദ് പെർവാഡ്, സി എം ഹംസ, ഫസൽ കൽക്കത്ത,എം സി കുഞ്ഞഹമ്മദ്, എം എ അബ്ദുറഹ്മാൻ, ശിഹാബ് മാസ്റ്റർ, ഖാദർ മാഷ്, റിട്ടേർഡ് ഡിവൈഎസ്പി ടി ബഷീർ അഹ്മദ്, പി മുഹമ്മദ് നിസാർ, മുർഷിദ് മൊഗ്രാൽ, എച് എം കരീം, മിഷാൽ റഹ്മാൻ,എം എം റഹ്മാൻ, റിയാസ്, എം എ മൂസ, എം എസ് മുഹമ്മദ് കുഞ്ഞി, എം. എ ഇഖ്‌ബാൽ, മുഹമ്മദ്‌ പേരാൽ,അബ്ദുള്ളകുഞ്ഞി നടുപ്പളം, ടി എ ജലാൽ, വിജയകുമാർ, അഷ്‌റഫ്‌ പെർവാഡ്, റസാഖ് കൊപ്പളം, അഷ്‌റഫ്‌ സാഹിബ്‌ എന്നിവർ പ്രസംഗിച്ചു. ടി കെ അൻവർ, ഇബ്രാഹിം ഖലീൽ എന്നിവർ ഗാനമാലപിച്ചു.ട്രഷറർ മുഹമ്മദ് സ്മാർട്ട്‌ നന്ദി പറഞ്ഞു.


 വൈകിട്ട് സമാപന പരിപാടിയിൽ സമരഭടന്മാരായ സിദ്ദിഖ് റഹ്മാൻ, ടികെ ജാഫർ, വിജയകുമാർ, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്, റസാഖ് കൊപ്പളം എന്നിവർക്ക് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറാ-യുസുഫ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ എന്നിവർ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.


ഫോട്ടോ:മൊഗ്രാൽ ദേശീയവേദി മൊഗ്രാൽ ടൗണിൽ സംഘടിപ്പിച്ച ഉപവാസസമരം മനുഷ്യാവകാശ പ്രവർത്തക സികെ സുലൈഖാ-മാഹിൻ ഉദ്ഘാടനം ചെയ്യുന്നു.

No comments