JHL

JHL

ബി കെ ശരീഫ് മൊഗ്രാൽ അന്തരിച്ചു.


ചൗക്കി. പരേതനായ സീമാൻ ബി കെ മുഹമ്മദ് മൊഗ്രാലിന്റെ മകൻ പ്രവാസിയായ ബി കെ ശരീഫ് (45)അന്തരിച്ചു.

 ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ യായിരുന്നു അന്ത്യം. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. നബി ദിനാഘോഷ പരിപാടിയിലും, മൊഗ്രാൽ ശാഫി ജുമാമസ്ജിദ് ഉദ്ഘാടന വേളയിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇപ്പോൾ ചൗക്കി ബദർ ജുമാ മസ്ജിദിനടുത്താണ് താമസം.

ഖദീജയാണ് മാതാവ്. ഭാര്യ:നസീറ. മക്കൾ: ഫാത്തിമത്ത് സന,ഫാത്തിമത്ത് സദ(ഇരുവരും വിദ്യാർഥിനികൾ )മറിയം ഇഴ.സഹോദരങ്ങൾ:ബി കെ കലാം (സൗദി )ബി കെ സത്താർ, ബി കെ കബീർ.

മയ്യിത്ത് ഉച്ചയോടെ ചൗക്കി കുന്നിൽ പള്ളി പരിസരത്ത് കബറടക്കും.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,മീലാദ് നഗർ മീലാദ് ട്രസ്റ്റ്‌ അനുശോചിച്ചു.

No comments