JHL

JHL

ശസ്ത്രക്രിയ്ക്കിടെ ഗുരുതരാവസ്ഥയിലായ യുവതി മംഗളൂരുവിലേക്കുള്ള വഴിമധ്യേ മരിച്ചു


കാഞ്ഞങ്ങാട് : ഗർഭപാത്രത്തിലെ പാടനീക്കൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായ യുവതി മംഗളൂരുവിലെ ആസ്പത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ചെറുവത്തൂർ മടക്കര കാടങ്കോട്ടെ കെ.ടി.നയന (32) ആണ് മരിച്ചത്. ഇതേത്തുടർന്ന് കാഞ്ഞങ്ങാട് കുശവൻകുന്നിലെ ശശിരേഖ ആസ്പത്രിയിൽ യുവതിയുടെ ബന്ധുക്കളും നാട്ടുകാരുമെത്തിയത് സംഘർഷത്തിനിടയാക്കി. ചൊവ്വാഴ്ച രാവിലെയാണ് യുവതിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം വീഴ്ചയുണ്ടെന്ന്‌ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ, എസ്.ഐ. കെ.പി.സതീഷ് എന്നിവർ അറിയിച്ചു. തുടർന്നാണ് ആളുകൾ പിരിഞ്ഞുപോയത്. 

No comments