JHL

JHL

പി മുരളീധരൻ രക്തസാക്ഷിദിനാചരണം: പ്രകടനവും പൊതുയോഗവും നടത്തി


കുമ്പള: ശാന്തിപള്ളയിലെ ഡി.വൈ.എഫ്‌.ഐ പ്രവർത്തകനായിരുന്ന പി മുരളീധരന്റെ എട്ടാം രക്തസാക്ഷി ദിനാചരണം ശാന്തിപ്പള്ള പെട്രോൾ പമ്പിൽ നിന്നും പ്രകടനവും കുമ്പള ടൗണിൽ പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം ഡി. വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രിത്വിരാജ് എം എ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ജില്ലാ പ്രസിഡന്റ് അഡ്വ:ഷാലു മാത്യു,ജില്ലാ ട്രഷറർ കെ സബീഷ്,കെ ആർ അനിശേദ്യ,പി രഘുദേവൻ മാസ്റ്റർ, സി എ സുബൈർ എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ മലങ്കരെ സ്വാഗതം പറഞ്ഞു

 രാവിലെ ശാന്തിപ്പള്ളയിലെ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.

No comments