JHL

JHL

വിനോദയാത്രയ്ക്ക് പോയ കാസർകോട് സ്വദേശി ഹിമാചൽ പ്രദേശിൽ മഞ്ഞിൽ കുടുങ്ങി മരിച്ചു


കാസർകോട്: വിനോദയാത്രയ്ക്ക് പോയ കാസർകോട് സ്വദേശി ഹിമാചൽ പ്രദേശിൽ മഞ്ഞിൽ കുടുങ്ങി മരിച്ചതായി ബന്ധുക്കൾക്ക് വിവരം കിട്ടി. ഹൊസങ്കടി മജീർപ്പള്ള പെൽപ്പൻകുതിയിലെ അബ്ദുല്ല - ഫാത്വിമ ദമ്പതികളുടെ മകൻ സിനാൻ (28) ആണ് മരിച്ചത്. ഒരു മാസം മുമ്പ് വിനോദയാത്രയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതായിരുന്നു യുവാവ്. നാട്ടിൽ നിന്ന് യുവാവ് തനിച്ചാണ് പോയിരുന്നതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ഖത്വറിൽ ഉണ്ടായിരുന്ന സിനാൻ ആറ് മാസം മുമ്പാണ് നാട്ടിൽ വന്നത്. ചില പ്രവാസി സുഹൃത്തുക്കൾക്കൊപ്പമാണ് വിനോദയാത്ര പോയതെന്നാണ് വിവരം.

No comments