JHL

JHL

യു എ ഇ പാടലടുക്ക പ്രീമിയർ ലീഗ് സീസൺ 2: ബ്ലൂ ഡ്രാഗൺ എം എസ് ടി ജേതാക്കൾ


ദുബായ്: യു എ ഇ പാടലടുക്ക പ്രവാസി കൂട്ടായ്മയുടെ ഭാഗമായി അൽ ബുസ്താൻ ഗ്രൗണ്ടിൽ നടന്ന രണ്ടാം സീസൺ ഫുട്ബോൾ പ്രീമിയർ ലീഗിൽ ബ്ലൂ ഡ്രാഗൺ എം എസ് ടി ജേതാക്കളായി. ഫൈനലിൽ സ്‌പെക്ടർസ് എഫ് സി യെ പെനാൽറ്റി യിൽ പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും എം എസ്‌ ടി ചാമ്പ്യന്മാരായത്. മറ്റു ടീമുകളായ അവഞ്ചേഴ്‌സ് എഫ് സി, എ കെ ഷൂട്ടേഴ്സ്, ഫാൽക്കൺ എഫ് സി മികച്ച കളി കാഴ്ച വെച്ചു. 


മാൻ ഓഫ് ദി ഫൈനൽ ആയി സഫാസും ബെസ്ററ് ഡിഫൻഡർ ആയി ശിറുവും തെരഞ്ഞെടുക്കപ്പെട്ടു. മാൻ ഓഫ് ദി ടൂർണമെന്റ് അവാർഡ് ജുനൈദ് പടലടുക്ക നേടിയപ്പോൾ ബെസ്ററ് ഗോളി അവാർഡ് സഫ്‌വാൻ പാടലടുക്ക കരസ്ഥമാക്കി. ഉനൈസ് പാടലടുക്കയാണ് ടോപ് സ്‌കോറർ.

ഫാമിലി മീറ്റും സ്നേഹ സംഗമവും ഉൾപ്പെട്ട പ്രവാസി കൂട്ടായ്മ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ഫുട്ബോൾ പ്രീമിയർ ലീഗിന്റെ ഉത്ഘാടനം നിർവഹിച്ചു. അഡ്വ ഇബ്രാഹിം ഖലീൽ കൂട്ടായ്മ പരിപാടിക്ക് സ്നേഹ സന്ദേശം അറിയിച്ചു. ടി ആർ ഹനീഫ് മേൽപറമ്പ് , അഫ്സൽ മെട്ടമ്മൽ, ഫൈസൽ പട്ടേൽ തളങ്കര, ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ, മുൻ ഇന്ത്യൻ സ്കൂൾ ഫുട്ബോൾ താരം എം എസ് ബഷീർ ടിഫാ തളങ്കര, ഇബ്രാഹിം ബേരികെ, ഹൈദർ കുദുപ്പംകുഴി, തൽഹത് ടിഫാ, ജലാൽ തായൽ, എം എച് അബ്ദുൽ റഹ്മാൻ ഉറുമി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മഹ്മൂദ് ഗോളി നാഷണൽ കാസറഗോഡ്, ഷെയ്ഖ് അഹമ്മദ്, ബഷീർ കോൺസുലേറ്റ്, മൻസൂർ മർത്യ, യൂസഫ് ഷേണി, ഹസൻ കുദുവ, സൈഫുദ്ദിൻ മൊഗ്രാൽ, മുനീർ ഉറുമി, മുസ്തഫ കമാൽ, ഖാദർ മൻട്ടമ, ഇസ്മായിൽ ചെർക്കള രിഫായി അരിയപ്പാടി,അഹ്‌മദ്‌ അലി മോയിസ് പ്രോപ്പർട്ടീസ്, ബഷീർ പേരാൽ കണ്ണൂർ, നൗഷാദ് കറാമ, ടി എം മുഹമ്മദ് കുഞ്ഞി പാടലട്ക, ഹാരിസ് മുട്ടം, ഹംസ പള്ളം, നിസാം മുണ്ടിത്തടുക്ക, റസാഖ് നീർച്ചാൽ, അമാൻ കുമ്പള, ശഫീഖ് നീർച്ചാൽ, തുടങ്ങിയവർ സംബന്ധിച്ചു. ഇമ്പു പട്ള, മുഹ്സി ബേവിഞ്ച, അൻവർ പട്ള, അസീസ് ചിർത്തോടി, ഷമീർ ടി കെ മൊഗ്രാൽ എന്നിവർ കളി നിയന്ത്രിച്ചു. സലാം പാടലടുക്ക, മുഹമ്മദ് മമ്മിണി, മൊയ്‌ദു പാടലടുക്ക,മഷൂദ് മച്ചു കുഞ്ഞമ്മദ് സജ്ജ ഫിറ്റ്നസ്, എന്നിവർ ജേതാക്കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ഹൈദർ പാടലട്ക, നൗഫൽ നീർച്ചാൽ, ഷഫീഖ് പാടലട്ക, അമീർ പാടലട്ക, അൻവർ പാടലട്ക, നൗഷാദ് ബി കെ , സലാം ബാപ്പാലിപ്പൊനം, ശിഹാബ് ബി കെ, അർഷാദ് മാടത്തടുക്ക, സാബിത് ലിനക്സ് പാടലടുക്ക തുടങ്ങിയവർ സ്നേഹ സംഗമത്തിന്ന് നേതൃത്വം നൽകി. പ്രീമിയർ ലീഗിലേക്ക് നാട്ടിൽ നിന്നെത്തിയ ഫുട്ബോൾ താരങ്ങളായ തൻവീർ, അഹമദ് അലി, ഇജാസ്, ഷിനാസ്, അർഷാദ് കന്യപ്പാടി എന്നിവർക്ക് സ്വീകരണോപഹാരം നൽകി. ഷംസു മാസ്റ്റർ സ്വാഗതവും താജു പാടലട്ക നന്ദിയും പറഞ്ഞു.

No comments