JHL

JHL

ലീഗ് ഭശണസമിതിക്കെതിരെ അവിശ്വാസ പ്രമേയം: മംഗൽപാടി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയെ പിരിച്ചുവിട്ടു


കാസർകോട്: പാർട്ടി ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയ ,മംഗൽപാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു

മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയോഗത്തിൽ തീരുമാനിച്ചിരുന്നു മുസ്ലിംലീഗ് ഭരിക്കുന്ന മംഗൽപ്പാടി പഞ്ചായത്തിലെ പ്രസിഡണ്ട് കദീജത്ത് റിഷാനക്കെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. മംഗൽപാടിയിലെ ഭരണ സമിതിയുമായി ബന്ധപ്പെട്ട പശ്നങ്ങൾ മുസ്ലിംലീഗ് ജില്ലാ നേതൃത്വം അന്വേഷണം നടത്തുന്നതിനിടെയാണ് പഞ്ചായത്ത് കമ്മിറ്റി അവിശ്വാസത്തിന് തീരുമാനിച്ചത്

പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്നതാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ചു വിടാൻ കാരണമായത്

മംഗൽപാടി പഞ്ചായത്തിൽ പിരിച്ചു വിട്ട കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാനും സംസ്ഥാന പ്രസിഡണ്ട് സാദിഖലി തങ്ങൾ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശം നൽകി

പ്രശ്നപരിഹാരത്തിന് മറ്റ് മാർഗങ്ങൾ സ്വീകരിക്കാമെന്നാണ് ജില്ലാകമ്മിറ്റിയുടെ നിലപാട്. പാർട്ടി നിർദേശം അനുസരിക്കണമെന്നും അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ ഇതിന് അനുകൂലമായി വോട്ട് ചെയ്യണമെന്നുമാണ് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. പ്രശ്നങ്ങളെ തുടർന്ന് പ്രസിഡണ്ട് റിഷാനയോട് ആദ്യം രണ്ടുമാസം അവധിയിൽ പോകാൻ ജില്ലാ കമ്മിറ്റി നിർദേശിച്ചിരുന്നു. കാലാവധി കഴിഞ്ഞ് റിഷാന വീണ്ടും പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്നതിനിടെ പ്രശ്നത്തിന് പരിഹാരമാകാത്തതിനാൽ രണ്ടുമാസം കൂടി അവധിയെടുക്കാൻ നേതൃത്വം നിർദേശിച്ചു. 3 മാസത്തോളമായി വൈസ് പ്രസിഡണ്ടിനാണ് ചുമതല. ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കാനും ഒപ്പിടാനും പ്രസിഡണ്ടില്ലാത്തതിനാൽ വികസനപ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണെന്ന് എതിർ വിഭാഗം ആരോപിക്കുന്നു.

മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ജനറൽ സെക്രട്ടറി എ അബ്ദുറഹിമാൻ,ട്രഷറർ കല്ലട്ര മാഹിൻ ഹാജി,എം എൽ എമാരായ എൻഎ നെല്ലിക്കുന്ന് എകെഎം അഷ്റഫ് തുടങ്ങിയവർ പ്രശ്ന പരിഹാരത്തിന് നിരന്തരം ശ്രമിച്ചിരുന്നു.

No comments