JHL

JHL

ദയാ ബായ് നിരാഹാര സമരം ; വിവാദ പരാമർശം നടത്തിയ സി എച്ച്‌ കുഞ്ഞമ്പു എം എൽ എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും


ചട്ടംച്ചാൽ : ഇന്ന് 17/10/2022 തിങ്കളാഴ്ച്ച ഉദുമ എം.എൽ.എ. സിഎച്ച് കുഞ്ഞമ്പുവിന്റെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ.

ദയാബായി അമ്മയുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യവുമായി ജില്ലയിൽ പ്രക്ഷോഭം ശക്തമാണ്. ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ ആയി ഉദുമ എം.എൽ.എ. യുടെ അവസ്ഥ. ദയാബായിയുടെ വിഷയത്തിൽ കാസറഗോഡ് ജില്ലയുടെ ആരോഗ്യ മേഖലയുടെ നിലവിലെ അവസ്ഥ എന്ത് എന്ന ചാനൽ അവതാരികയുടെ ചോദ്യത്തിന് എം.എൽ.എ. നൽകിയ ജില്ലാ വികസന നിഷേധാത്മക ജനവിരുദ്ധ മറുപടിയിൽ പ്രതിഷേധിച്ച് ഇന്ന് 17/10/2022 തിങ്കളാഴ്ച്ച വൈകുന്നേരം 3 മണിക്ക് ചട്ടംച്ചാലിലുള്ള എം.എൽ.എ. ഓഫിസിലേക്ക് ബഹുജനങ്ങൾ മാർച്ച്‌ ചെയ്യുമെന്നും പ്രതിഷേധ മാർച്ച്‌ വൻ വിജയമാക്കണമെന്നും മുഴുവൻ ജനങ്ങളും സംബന്ധിക്കണമെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനവും ജനറൽ സെക്രട്ടറി നാസർ ചെർക്കളവും അറിയിച്ചു.

No comments