JHL

JHL

'കാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത' എസ് എഫ് ഐ ജില്ലാ ജാഥ ഇന്ന് മുതൽ


കാസർകോട് : മയക്കുമരുന്നിനെതിരേ, ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ, അരാഷ്ട്രീയതയ്ക്കും വർഗീയതയ്ക്കുമെതിരേ കാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ജാഥയ്ക്ക് തിങ്കളാഴ്ച തുടക്കമാവും. ഉച്ചയ്ക്ക്‌ ഒരുമണിക്ക്‌ മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ എസ്.എഫ്‌.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ബിപിൻരാജ് പായം, ജില്ലാ പ്രസിഡന്റ് എം.ടി.സിദ്ധാർഥൻ, കെ.വി.ശില്പ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകും. 11, 12, 13 തീയതികളിൽ ജില്ലയിലെ പ്രാധാന സ്കൂളുകളിലും കോളേജുകളിലും പര്യടനം നടത്തും. 14-ന് തൃക്കരിപ്പൂർ പോളിയിൽ സമാപിക്കും. സമാപനപരിപാടി സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്ഘാടനംചെയ്യും.

No comments