JHL

JHL

റുബിക്സ് ക്യൂബിൽ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് നേടി മുഹിമ്മാത്ത് വിദ്യാർത്ഥി


കുമ്പള: റുബിക്‌സ് കൂബിൽ(3x3)ൽ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് നേടി ശ്രദ്ധേയനായിരിക്കുകയാണ് മുഹിമ്മാത്ത് വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് മിസ്ബാഹ്.

4.36 മിനുറ്റിൽ പത്ത് റുബിക്‌സ് ക്യൂബ്(3x3)സോൾവ് ചെയ്താണ് മിസ്ബാഹ് ലോക ബുക്ക് ഓഫ് റെക്കോർഡിന് അർഹനായത്.

 കർണ്ണാടക മഞ്ഞനാടിയിലെ അബ്ദുൽ ഖാദർ നിസാമിയുടെയും ആയിശ മൈമൂനയുടെയും മകനാണ് മുഹമ്മദ് മിസ്ബാഹ്.

2016 മുതൽ മുഹിമ്മാത്ത് ഹിഫ്ളുൽ ഖുർആൻ കോളേജ് & സ്കൂൾ വിദ്യാർത്ഥിയായ മിസ്ബാഹ് റുബിക്സ് ക്യൂബിൽ ഏറെ തൽപരനാവുകയും കുട്ടികൾക്കൊപ്പം ഒഴിവ് സമയങ്ങളിൽ കളി പരിശീലിക്കുകയും ചെയ്തു.

  പ്രാരംഭത്തിൽ ഒരു റുബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ 3 മിനുറ്റ് സമയമെടുത്തിരുന്നു. നിരന്തരമായ പരിശീലനത്തിൻ്റെ ഫലമായി ഇപ്പോൾ 25 സെക്കൻ്റിൽ സോൾവ് ചെയ്തെടുക്കാൻ സാധിക്കുന്നുണ്ടെന്നാണ് മിസ്ബാഹ് പറയുന്നത്.

4.36 മിനുറ്റിൽ 10 റുബിക്സ് ക്യൂബ്(3x3) സോൾവ് ചെയ്താണ് മിസ്ബാഹ് ലോക റെക്കോർഡിന് അർഹനായത്.

 സ്കൂൾ പoനത്തോടൊപ്പം ഖുർആൻ പഠനത്തിൽ കഴിവ് തെളിയിച്ച മിസ്ബാഹ് മൂന്നാം റാങ്കോടെ ഹാഫിള് ബിരുദവും നേടിയിട്ടുണ്ട്.

 കാലിഗ്രാഫിയിലും ചിത്രരചനയിലും കഴിവ് തെളിയിക്കാൻ ഈ വിദ്യാർത്ഥിക്ക് സാധിച്ചിട്ടുണ്ട്. കന്നട, മലയാളം, ഇംഗ്ലീഷ് ഭാഷകൾ അനായാസം എഴുതാനും സംസാരിക്കാനും മിടുക്കനാണ് മിസ്ബാഹ്.

പത്താം ക്ലാസ്സ് പരീക്ഷയിൽ 99% ഗ്രേഡ് നേടിയ മിസ്ബാഹ് ഇപ്പോൾ മുഹിമ്മാത്തിലെ കോളേജ് ഓഫ് ഇസ്ലാമിക് സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

No comments