JHL

JHL

കുമ്പളയിൽ വിദ്യാർത്ഥി സംഘർഷം പതിവാകുന്നു


കുമ്പള: കുമ്പളയിൽ വിദ്യാർത്ഥി സംഘർഷം പതിവാകുന്നു. ബുധനാഴ്ചയാണ് കുമ്പള സ്കൂളിനടുത്ത് ബദിയടുക്ക റോഡിൽ സംഘർഷമുണ്ടായത്. ഒരു വിദ്യാർത്ഥിയെ വളഞ്ഞു വച്ച് അടിക്കുകയും പിന്നീട് തള്ളി നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അതേ സമയം സൈക്കിളിൽ വന്ന ഒരു കുട്ടിക്ക് സംഘർഷത്തിനിടയിൽ പെട്ട് സൈക്കിൾ മറിഞ്ഞ് പരിക്കേറ്റു.

      സമീപത്തുള്ള കടകളിൽ നിന്നുള്ള ചിലരാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. കുമ്പള സ്കൂളിലേക്ക് വിദ്യാർത്ഥികളെ അയക്കുന്ന രക്ഷിതാക്കൾ അവരെ വല്ല ഇൻഷൂറൻസിനും ചേർത്തു കൊള്ളുക എന്നുപദേശിക്കുന്ന ഒരു ശബ്ദ സന്ദേശവും ദൃശ്യങ്ങളോടൊപ്പം ചേർത്തിട്ടുണ്ട്. സംഘർഷം കഴിഞ്ഞതിനു ശേഷമാണ് പൊലീസ് എത്തിയത്. വിദ്യാർത്ഥികൾക്കിടയിലെ സംഘർഷം ആവർത്തിക്കുന്നത് രക്ഷിതാക്കളുടെയും പൊലീസിന്റെയും നിസ്സംഗത കൊണ്ടാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

            സ്കൂളിലെ ഒരു വിദ്യാർത്ഥിയെ റോഡിലിട്ട് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവമുണ്ടായിട്ടും കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ പി ടി എ കമ്മിറ്റി പൊലീസിൽ പരാതി നൽകാത്തത് അക്രമത്തിനിരയായ വിദ്യാർത്ഥിയോട് കാട്ടുന്ന അനീതിയാണെന്ന് സംഭവത്തോട് പ്രതികരിച്ച ഒരു രക്ഷിതാവ് പറഞ്ഞു. മൂന്നു വർഷം മുമ്പ് രൂപീകരിച്ച പിടിഎ കമ്മിറ്റിയാണ് നിലവിലുള്ളതെന്നും കമ്മിറ്റിയിലുള്ള പല അംഗങ്ങളുടെ മക്കളും ഇതിനകം പഠനം കഴിഞ്ഞ് പോയവരാണെന്നും അതാണ് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ കമ്മിറ്റിക്ക് ആത്മാർത്ഥത ഇല്ലാത്തതെന്നും അദ്ദേഹം ആരോപിച്ചു.

No comments