JHL

JHL

സഹകരണ മേഖലയിലെ ആദ്യത്തെ ബാഡ്മിന്റൺ ഇൻഡോർ ടർഫ് കോർട്ട് ചെങ്കളയിൽ


ചെർക്കള : സഹകരണ മേഖലയിലെ ജില്ലയിലെ ആദ്യത്തെ ബാഡ്മിന്റൺ ഇൻഡോർ ടർഫ് കോർട്ടിന് ചെങ്കള സിറ്റിസൺ നഗറിൽ തറക്കല്ലിട്ടു. കായികാരോഗ്യമുള്ള യുവതയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ മുട്ടത്തോടി സഹകരണ ബാങ്കാണ് ദേശീയപാതയ്ക്ക് സമീപം 40 ലക്ഷം രൂപ ചെലവിൽ കോർട്ട് പണിയുന്നത്. 24 മീറ്റർ നീളത്തിലും 19 മീറ്റർ വീതിയിലുമാണ് കോർട്ട് പണിയുക. മൂന്നുമാസത്തിനകം പണി പൂർത്തിയാകുമെന്നാണ് കരുതുന്നത്. 

തറക്കല്ലിടൽ മുട്ടത്തോടി സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. അബൂബക്കർ ഹാജി നിർവഹിച്ചു. ഭരണസമിതി അംഗം എം. സുരേഷ് അധ്യക്ഷനായി. സെക്രട്ടറി ടി. ശ്രീകുമാർ, അബ്ദുൾ മജീദ്, ഹാഷിം ബംബ്രാണി, വസന്തൻ അജക്കോട്, ബീവി, അൻസാരി, എ.എം. മൻസൂർ, സുധീഷ് നമ്പ്യാർ കാട്ടുകൊച്ചി എന്നിവർ സംസാരിച്ചു.

No comments