വിലക്കയറ്റം ; വെൽഫെയർ പാർട്ടി കുഞ്ചത്തൂരിൽ സായാഹ്‌ന ധർണ്ണ നടത്തി
മഞ്ചേശ്വരം : "വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, ഗ്യാസ് സബ്‌സിഡി പുന :സ്ഥാപിക്കുക"
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വെൽഫെയർ പാർട്ടി നടത്തുന്ന അഖിലേന്ത്യാ ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം കുഞ്ചത്തൂരിൽ സായാഹ്‌ന ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ധർണ്ണ ഉദ്‌ഘാടനം ചെയ്തു. കോർപ്പറേറ്റ് മുതാളിമാർക്ക് വേണ്ടി ഭരണം നടത്തുന്ന ഭരണാധികാരികളാണ് ഇന്ത്യയെ ബംഗ്ലാദേശിനേക്കാൾ പിന്നിലേക്ക് കൊണ്ടെത്തിച്ചതെന്ന് ഉദ്‌ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഇസ്മായീൽ മൂസ , അസ്‌ലം സൂരംബയൽ , ഇർഫാൻ , അഹമ്മദ് കുട്ടി , ആദം കുഞ്ചത്തൂർ , കാദർ , ഷംസുദ്ദീൻ , വിജയകുമാർ , ഇഖ്‌വാൻ , ബാവ , അബ്ദുൽ ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.
മണ്ഡലം സെക്രെട്ടറി ഹമീദ് അമ്പാർ സ്വാഗതവും മൊയ്തീൻ കുഞ്ഞി നന്ദിയും പറഞ്ഞു
Post a Comment