JHL

JHL

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുത് - എൻ. സി. പി.


ഉപ്പള: നൂറുകണക്കിന് ഭാഷകളുടെ മഹാത്ഭുതം ആയ ഭാരതത്തിൽ എഴുത്തും ഭാഷയും സംസാരഭാഷയും ലിപി ഉള്ളതും ലിപി ഇല്ലാത്തതുമായ ഭാഷയും അങ്ങനെ ഭാഷകളുടെ സംഗമഭൂമിയായ ഭാരതത്തിൽ ഏതെങ്കിലും ഒരു ഭാഷ മാത്രമേ സംസാരിക്കാവൂ എന്ന് പറഞ്ഞു ഹിന്ദി ഭാഷയിൽ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് എൻസിപി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി,മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു, ഭാഷ, വസ്ത്രം, ഭക്ഷണം, ആരാധനകൾ, പ്രകൃതി പോലും വൈവിധ്യം കൊണ്ട് അനുഗ്രഹീതമായ ഭാരതത്തെ ഫാസിസ്റ്റ് വൽക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ തുടരുന്നത് ഇത് അവസാനിക്കണമെന്ന് എൻസിപി അഭ്യർത്ഥിച്ചു

വ്യാപാര വ്യവസായ സമിതി ഉപ്പള ഓഡിറ്റോറിയത്തിൽ നടന്ന മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എൻസിപി സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മഹ്മൂദ് കൈക്കബ അധ്യക്ഷതവഹിച്ചു എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം സി ബാലൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു

സംസ്ഥാന നിർവ്വാഹക സമിതി അംഗം അഡ്വ.സി.വി .ദാമോദരൻ, എൻ സി പി ജില്ലാ പ്രസിഡണ്ട് കരീം ചന്തേര, വൈസ് പ്രസിഡണ്ട് ടി.ദേവദാസ്, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ് കൈക്കമ്പ, സുബൈർ പടുപ്പ്, രാജു കോയ്യൻ, ഉദിനൂർ സുകുമാരൻ, നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി സി സീനത്ത്.ജില്ലാ പ്രസിഡണ്ട് ഖദീജ മൊഗ്രാൽ, ട്രഷറർ .ബിഫാത്തിമ കുനിയ   എൻ എം സി സംസ്ഥാന കമ്മിറ്റി അംഗം .ഷമീമ, ജില്ലാ വൈസ് പ്രസിഡന്റ്‌ ശാരദ, സ്ലോക്ക് പ്രസിഡണ്ടുമാരായ ടി.നാരായണൻ മാസ്റ്റർ, തൃക്കരിപ്പൂർ, ഉബൈദുള്ള കടവത്ത് കാസർഗോഡ്,  സെക്രട്ടറി ഹമീദ് ചേരങ്കൈ കാസറഗോഡ്, എന്നിവർ പ്രസംഗിച്ചു ബ്ലോക്ക് സെക്ടറി മുഹമ്മദ് ആന ബാഗിൽ സ്വാഗതസം സിദ്ദിഖ് കൈക്കമ്പ നന്ദിയും പറഞ്ഞു.

No comments